പ്രതിഷ്ഠ വാർഷികം

കല്ലിശ്ശേരി: തിരുവൻവണ്ടൂർ മഴുക്കീർതൃക്കയിൽ മഹാദേവക്ഷേത്രത്തിലെ ആറാം പ്രതിഷ്ഠാവാർഷിക ചടങ്ങുകൾക്ക് തന്ത്രി താഴ്മൺമഠം മഹേഷ്​ മോഹനരര്​ കാർമികത്വം വഹിച്ചു. കാണിക്കമണ്ഡപത്തിന്റെ സമർപ്പണം തിരുവിതാംകൂർ ദേവസ്വംബോർഡ് പ്രസിഡന്റ് കെ. അനന്തഗോപൻ നിർവഹിച്ചു. ദേവസ്വംബോർഡ് ചീഫ് എൻജിനീയർ ആർ. അജിത്ത് കുമാർ, മാവേലിക്കര എക്സിക്യൂട്ടിവ് എൻജിനീയർ വി.വി. ഉപ്പിലി അപ്പൻ, അസി. കമീഷണർ ശ്രീലത, എ.ഇ. സന്തോഷ്​ കുമാർ, ദേവസ്വം സബ് ഗ്രൂപ് ഓഫിസർ പ്രദീപ്, ഉപദേശക സമിതി പ്രസിഡന്‍റ്​ ഹരിദാസ്, സെക്രട്ടറി കെ.പി. ചന്ദ്രൻപിള്ള തുടങ്ങിയവർ സംസാരിച്ചു. ഫോട്ടോ: മഴുക്കീർ തൃക്കയിൽ മഹാദേവക്ഷേത്രത്തിൽ കാണിക്കമണ്ഡപത്തിന്റെ സമർപ്പണം തിരുവിതാംകൂർ ദേവസ്വംബോർഡ് പ്രസിഡന്റ് കെ. അനന്തഗോപൻ നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.