ബി.എസ്.എൻ.എൽ ഓഫിസ്​ മാർച്ച്​

ചേർത്തല: അഖിലേന്ത്യ കിസാൻസഭ ചേർത്തല മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ ബി.എസ്.എൻ.എൽ ഓഫിസ്​ മാർച്ചും ധർണയും നടത്തി. കർഷകസമരത്തിന്‍റെ ഒത്തുതീർപ്പുവ്യവസ്ഥകൾ നടപ്പാക്കുക, പെട്രോളിയം -പാചകവാതക വിലവർധന തടയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തിയ സമരം സംസ്ഥാന കമ്മിറ്റി അംഗം യു. മോഹനൻ ഉദ്ഘാടനം ചെയ്തു. ജില്ല കമ്മിറ്റി അംഗം ഇ.കെ. തമ്പി അധ്യക്ഷത വഹിച്ചു. പി.എം. വിദ്യാധരൻ, കെ.ജി. പ്രിയദർശനൻ, ടി.എസ്. അജയകുമാർ, ടി.കെ. രാമനാഥൻ, കെ. ഉമയാക്ഷൻ, ടി.എൻ. വിജയൻ, കെ.വി. ചന്ദ്രബാബു, പി.വി. വിജയപ്പൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.