റാവുത്തർ ഫെഡറേഷൻ അപലപിച്ചു

ചാരുംമൂട്: ചാരുംമൂട്ടിൽ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന അനിഷ്ട സംഭവങ്ങളിൽ റാവുത്തർ ഫെഡറേഷൻ താലൂക്ക് കമ്മിറ്റി അപലപിച്ചു. മേഖലയിലെ സമാധാന അന്തരീക്ഷം നിലനിർത്താൻ രാഷ്ട്രീയ പാർട്ടികൾ മുൻ കൈ എടുക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി എസ്. മുജീബ് റഹ്മാൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്‍റ്​ നിസാർ അബ്ബാസ് അധ്യക്ഷത വഹിച്ചു. ഇ. അബ്ദുൽ അസീസ്, എസ്. ഷാജഹാൻ, അനസ് കൊച്ചാലുംവിള, അനീസ് മാലിക്ക്, അനീഷ് താമരക്കുളം, അൻസാർ, കെ.ഷംസുദ്ദീൻ, സിനോജ്, ഷാനവാസ് ആദിക്കാട്ടുകുളങ്ങര, മുഹമ്മദ് സാഫിർ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.