ചെന്നിത്തലയിൽ നെല്ലു കെട്ടിക്കിടക്കുന്നു

ചെന്നിത്തല: കൊയ്​തെടുത്ത നെല്ല് എടുക്കുന്നില്ല, കർഷകർ കണ്ണീർ മഴയിൽ. ഒരാഴ്ചയിലേറെയായി കൊയ്​ത നെല്ല് പാടത്ത് കിടക്കുകയാണ്​. ചെന്നിത്തലയിലെ പതിനാല് ബ്ലോക്കുകളിൽ ഏഴാം ബ്ലോക്കിലെ നെല്ല് പൂർണമായും ഒമ്പതാം ബ്ലോക്കിൽ ഭാഗികമായും സപ്ലൈകോ ശേഖരിച്ചു. ബാക്കി പാടശേഖരങ്ങളിലെ കൊയ്​​ത്ത്​ പൂർത്തീകരിക്കാറായിട്ടും നെല്ല് സംഭരിക്കുന്നില്ല. ജ്യോതി, 12x 85 എന്നീ നെല്ലുകളാണ് ചെന്നിത്തലയിലുള്ളത്. ചുവന്ന അരിയുള്ള ഇതിന് ഡിമാൻഡ്​ ഏറെയാണ്. അനുവദിച്ച ഉണക്ക് ഉണ്ടായിട്ടും മില്ലുകാർ ക്വിന്‍റലിന് നാലും അഞ്ചും കിലോ വീതം കിഴിവ് ആവശ്യപ്പെടുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.