സർക്കാറി‍െൻറ ഒന്നാം വാർഷികാഘോഷത്തിന് കടപ്പുറത്ത്​ തുടക്കം

സർക്കാറി‍ൻെറ ഒന്നാം വാർഷികാഘോഷത്തിന് കടപ്പുറത്ത്​ തുടക്കം ആലപ്പുഴ: സാധാരണക്കാരെ പ്രതിനിധീകരിക്കുകയും അവരുടെ മുഖവും മനസ്സും പ്രതിഫലിപ്പിക്കുകയും ചെയ്യുന്ന സര്‍ക്കാറാണ് കേരളം ഭരിക്കുന്നതെന്ന് കൃഷിമന്ത്രി പി. പ്രസാദ് പറഞ്ഞു. സംസ്ഥാന സര്‍ക്കാറി‍ൻെറ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെയും എ‍‍ൻെറ കേരളം പ്രദര്‍ശന-വിപണന മേളയുടെയും ജില്ലതല ഉദ്ഘാടനം ആലപ്പുഴ ബീച്ചില്‍ നടന്ന ചടങ്ങില്‍ ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ആറു വര്‍ഷക്കാലം സമാനതകളില്ലാത്ത വികസന മുന്നേറ്റത്തിനാണ് കേരളം സാക്ഷ്യം വഹിച്ചതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഫിഷറീസ്- സാംസ്കാരിക മന്ത്രി സജി ചെറിയാൻ പറഞ്ഞു. വാര്‍ഷികാഘോഷ വേദി മന്ത്രി സജി ചെറിയാന്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോമില്‍ അനാച്ഛാദനം ചെയ്തു. എം.എല്‍.എമാരായ പി.പി. ചിത്തരഞ്ജന്‍, എച്ച്. സലാം, തോമസ് കെ. തോമസ്, എം.എസ്. അരുണ്‍കുമാര്‍, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് കെ.ജി. രാജേശ്വരി, കലക്ടര്‍ ഡോ. രേണുരാജ്, മുനിസിപ്പല്‍ ചെയര്‍പേഴ്‌സൻ സൗമ്യ രാജ്, മുനിസിപ്പല്‍ കൗണ്‍സിലര്‍ പ്രഭ ശശികുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. രാവിലെ 10 മുതൽ രാത്രി ഒൻപതു വരെയാണ് മേള. പ്രവേശനം സൗജന്യമാണ്. ആലപ്പുഴ കടപ്പുറത്ത് ആരംഭിച്ച എ‍‍ൻെറ കേരളം പ്രദര്‍ശന_വിപണന മേളയുടെ പവിലിയന്‍ ഉദ്ഘാടനം മന്ത്രി സജി ചെറിയാന്‍ നിര്‍വഹിക്കുന്നു. ചിത്രം.. (Apl sarkar) ftp)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.