ചാരുംമൂട്: എസ്.എൻ.ഡി.പി യോഗത്തിനും അതിൻെറ നേതൃത്വത്തിനുമെതിരെ ഒരു വിഭാഗം നടത്തുന്ന കുപ്രചാരണങ്ങൾ വസ്തുതകൾ തിരിച്ചറിഞ്ഞ് തള്ളിക്കളയണമെന്ന് യോഗം ഇൻസ്പെക്ടിങ് ഓഫിസർ ഏഴമറ്റൂർ രവീന്ദ്രൻ ആവശ്യപ്പെട്ടു. എസ്.എൻ.ഡി.പി യോഗം പന്തളം യൂനിയനിലെ പെരുമ്പുഴിക്കൽ ശാഖയിലെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂനിയൻ പ്രസിഡന്‍റ് സിനിൽ മുണ്ടപ്പള്ളി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡോ. എ.വി. ആനന്ദരാജ് മുഖ്യപ്രഭാഷണം നടത്തി. വിവിധ യൂനിയൻ ഭാരവാഹികളായ കെ.പത്മകുമാർ, അനിൽ എസ്. ഉഴത്തിൽ, അനിൽ അമ്പാടി, അനിൽ പി. ശ്രീരംഗം എന്നിവരെ ചടങ്ങിൽ ആദരിച്ചു. യൂനിയൻ കൗൺസിലർ എസ്. ആദർശ്, ശാഖ പ്രസിഡന്‍റ് രണ്ടു പെരുമ്പുഴിക്കൽ, സെക്രട്ടറി മധു എന്നിവർ സംസാരിച്ചു. ഫോട്ടോ: എസ്.എൻ.ഡി.പി യോഗം പെരുമ്പുഴിക്കൽ ശാഖയിലെ യോഗം ഇൻസ്പെക്ടിങ് ഓഫിസർ ഏഴമറ്റൂർ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.