അരൂർ: പഞ്ചായത്തും കുടുംബാരോഗ്യകേന്ദ്രവും സംയുക്തമായി ചന്തിരൂർ മേഖലയിലെ പത്തോളം സ്ഥാപനങ്ങളിൽ പരിശോധന നടത്തി. ലൈസൻസില്ലാതെ പ്രവർത്തിക്കുകയും മാലിന്യം തോട്ടിലേക്ക് ഒഴുക്കുകയും ചെയ്തിരുന്ന രണ്ട് സ്ഥാപനങ്ങൾ പൂട്ടാൻ പഞ്ചായത്ത് സെക്രട്ടറിക്ക് ശിപാർശ ചെയ്തു. പഴകിയ മാംസാഹാരങ്ങൾ ഫ്രീസറിൽ കണ്ടെത്തിയ ഹോട്ടലുകൾക്ക് മുന്നറിയിപ്പുനൽകി. ശാസ്ത്രീയ മാലിന്യ സംസ്കരണ സംവിധാനം ഇല്ലാതെ പ്രവർത്തിച്ച ഹോട്ടലുകൾക്ക് നോട്ടീസ് നൽകി. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ ബി.കെ. ഉദയകുമാറിൻെറ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ ഹെൽത്ത് ഇൻസ്പെക്ടർ ആർ. ജൂറി, സ്വപ്ന, വിഷ്ണു എന്നിവരും പങ്കെടുത്തു. ചിത്രം അരൂർ പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തിൽ ഭക്ഷണശാലകളിൽ നടത്തിയ പരിശോധന
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.