കരുണക്ക് കെ.എസ്.എഫ്​.ഇ നൽകിയ വാഹനങ്ങൾ ഫ്ലാഗ് ഓഫ് ചെയ്തു

ചെങ്ങന്നൂർ: കരുണ പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ സൊസൈറ്റിക്ക്​ കെ.എസ്.എഫ്​.ഇ നൽകിയ രണ്ട് വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് ചെയർമാൻ കെ. വരദരാജൻ നിർവഹിച്ചു. മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിച്ചു. കരുണ വൈസ് ചെയർമാൻ എം.എച്ച്. റഷീദ്, സി.പി.എം ചെങ്ങന്നൂർ ഏരിയ സെക്രട്ടറി എം. ശശികുമാർ, ജില്ല കമ്മിറ്റി അംഗം ജയിംസ് ശാമുവേൽ, കെ.എസ്.എഫ്​.ഇ എം.ഡി ഉണ്ണികൃഷ്ണൻ, കരുണ ജനറൽ സെക്രട്ടറി എൻ.ആർ. സോമൻ പിള്ള, ട്രഷറർ എം.കെ. മോഹനൻ പിള്ള, ചെങ്ങന്നൂർ ബ്ലോക്ക്​ പഞ്ചായത്ത് പ്രസിഡന്‍റ്​ ജെബിൻ പി. വർഗീസ് തുടങ്ങിയവർ സംസാരിച്ചു. കെ.എസ്.എഫ്​.ഇയുടെ സി.എസ്.ആർ ഫണ്ടിൽനിന്നാണ്​ ഇതിനുള്ള തുക വിനിയോഗിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.