അരൂർ: മാതൃവിദ്യാലയത്തിലെ കുട്ടികൾക്കായി ഹൈടെക് കുടിവെള്ള സംവിധാനമൊരുക്കി പൂർവ വിദ്യാർഥി സംഘടന. എഴുപുന്ന സെന്‍റ് റാഫേൽസ് ഹയർ സെക്കൻഡറി സ്കൂളിലെ 1993 എസ്.എസ്.എൽ.സി ബാച്ച് വിദ്യാർഥികളുടെ സംഘടനയായ സാറാ 93 യുടെ വാർഷിക സമ്മേളനത്തോടനുബന്ധിച്ചാണ് കുടിവെള്ള വിതരണ സംവിധാനമൊരുക്കിയത്. സമ്മേളനം ഹൈകോടതി റിട്ട. ജസ്റ്റിസ് കെ. സുരേന്ദ്രമോഹൻ ഉദ്ഘാടനം ചെയ്തു. കുടിവെള്ള വിതരണ സംവിധാനത്തിന്‍റെ സമർപ്പണം എ.എം. ആരിഫ് എം.പി നിർവഹിച്ചു. ദലീമ ജോജോ എം.എൽ.എ, സ്കൂൾ മാനേജർ ഫാ. പോൾ ചെറുപിള്ളി, ബൈജു എഴുപുന്ന, ഡോ. ക്രിസ്റ്റി ജോസഫ്, പ്രിൻസിപ്പൽ ഷൈനിമോൾ, ഹെഡ്മാസ്റ്റർ ബിജുമോൻ ജോസഫ്, പി.ടി.എ പ്രസിഡന്‍റ് ജോബ് സി.വി, റിട്ട. ഹെഡ്മാസ്റ്റർ വി.എ. കുര്യാക്കോസ് സേവ്യർ എന്നിവർ പങ്കെടുത്തു. വാർഷികത്തോടനുബന്ധിച്ച് ആദരവ് 2022 സംഘടിപ്പിച്ചു. ചിത്രം . എഴുപുന്ന സെന്‍റ് റാഫേൽസ് ഹയർ സെക്കൻഡറി സ്കൂളിലെ 1993 എസ്.എസ്.എൽ.സി ബാച്ച് വിദ്യാർഥികളുടെ സംഘടനയായ സാറാ 93 യുടെ വാർഷിക സമ്മേളനം ഹൈകോടതി റിട്ട. ജസ്റ്റിസ് കെ. സുരേന്ദ്രമോഹൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.