തുറവൂർ: പൊട്ടിപ്പൊളിഞ്ഞ ചന്തിരൂർ അറബിക് കോളജ് റോഡ് നന്നാക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് അരൂർ സൗത്ത് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റോഡിൽ റീത്തുവെച്ച് പ്രതിഷേധിച്ചു. മണ്ഡലം പ്രസിഡന്റ് പി.ജെ. ഷിനു അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ദിലീപ് കണ്ണാടൻ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് അരൂർ നിയോജകമണ്ഡലം പ്രസിഡന്റ് നിധീഷ് ബാബു മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് അരുൺ, ഡി.സി.സി അംഗം മജീദ് വെളുത്തേടൻ, കെ.കെ. നവാസ്, പി.പി. സാബു, പി.എ. അൻസാർ, കെ.സി. ബിനീഷ്, അബ്ദുല്ല, തമ്പി, നജുമ, അനോഷ്, ബെനാം, ജീൻസൻ, ജബ്ബാർ, റൂബൻ, ഷാജി, ശ്രീനിവാസൻ, ശ്രീക്കുട്ടൻ, നിഷാദ്, നെസ്മൽ, കോയ, സണ്ണി, ബഷീർ തുടങ്ങിയവർ സംസാരിച്ചു. apl thuravoor ചന്തിരൂർ അറബിക് കോളജ് റോഡ് നന്നാക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച റോഡിൽ റീത്ത് വെച്ച് പ്രതിഷേധം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ദിലീപ് കണ്ണാടൻ ഉദ്ഘാടനം ചെയ്യുന്നു സബ്സിഡി മണ്ണെണ്ണ പുനഃസ്ഥാപിക്കണം -കേരള കോൺഗ്രസ് തുറവൂർ: മത്സ്യത്തൊഴിലാളികൾക്കും ബി.പി.എൽ കാർഡ് ഉടമകൾക്കുമുള്ള വെട്ടിക്കുറച്ച സബ്സിഡി മണ്ണെണ്ണ പുനഃസ്ഥാപിക്കണമെന്ന് കേരള കോൺഗ്രസ് ജേക്കബ് അരൂർ നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. നിയോജക മണ്ഡലം പ്രസിഡന്‍റ് ജോയി ചക്കുങ്കേരി അധ്യക്ഷത വഹിച്ചു. അഡ്വ. വിജയ് വാലയിൽ യോഗം ഉദ്ഘാടനം ചെയ്തു. അനീഷ് ആറാട്ടുകുളം, ജോയി എഴുപുന്ന, സാൽബിൻ, ജോർജ് ജോസഫ്, കുഞ്ഞുമോൾ രാജ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.