എസ്​.എസ്​.എഫ്​ സുവർണ ജൂബിലി റാലി ജനസാഗരമായി

ആലപ്പുഴ: സുന്നി സ്റ്റുഡന്‍റ്​സ്​ ഫെഡറേഷൻ (എസ്​.എസ്​.എഫ്)​ സുവർണ ജൂബിലി പ്രഖ്യാപനവും റാലിയും കിഴക്കിന്‍റെ വെനീസിൽ ​പുതുചരിത്രമായി. ആലപ്പുഴ ഇ.എം.എസ് സ്​റ്റേഡിയത്തിൽ നടന്ന സമ്മേളനത്തിലേക്ക് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്ന്​ ആയിരങ്ങളാണ്​ ഒഴുകിയെത്തിയത്. ഞായറാ​ഴ്ച വൈകീട്ട്​ മൂന്നിന്​ കടപ്പുറം റിക്രിയേഷൻ ഗ്രൗണ്ടിൽനിന്നും തിരുവമ്പാടിയിൽനിന്നും​ രണ്ടുവരിയായി മുന്നേറിയ പ്രകടനം മണിക്കൂറുകൾ എടുത്താണ്​​ സമ്മേളനവേദിയിൽ സമാപിച്ചത്​. പരിസ്ഥിതി, കല, സാഹിത്യം, മുസ്​ലിം നവോത്ഥാനം, ക്ഷേമ രാഷ്ട്രം, സമരങ്ങൾ തുടങ്ങി വിവിധപ്രമേയത്തിലെ ആവിഷ്കാരങ്ങളുമുണ്ടായിരുന്നു. പൊതുസമ്മേളനം കാന്തപുരം എ.പി. അബൂബക്കർ മുസ്​ലിയാർ ഉദ്ഘാടനം ചെയ്തു. എസ്.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സി.എൻ. ജഅ്​ഫർ പ്രമേയം അവതരിപ്പിച്ചു. ഒന്നരവർഷം നീളുന്ന ആഘോഷ പരിപാടികളുടെയും കർമപദ്ധതികളുടെയും പ്രഖ്യാപനവും നടന്നു. സമസ്ത സെക്രട്ടറി പേരോട് അബ്ദുറഹ്​മാൻ സഖാഫി മുഖ്യപ്രഭാഷണം നടത്തി. സമസ്ത കേന്ദ്ര മുശാവറ അംഗം എ.ത്വാഹ മുസ്​ലിയാർ കായംകുളം, കേരള മുസ്​ലിം ജമാഅത്ത് സെക്രട്ടറിമാരായ വണ്ടൂർ അബ്ദുറഹ്​മാൻ ഫൈസി, മജീദ് കക്കാട്, എസ്.വൈ.എസ് സംസ്ഥാന പ്രസിഡന്‍റ്​ ത്വാഹ സഖാഫി കുറ്റ്യാടി, വൈസ് പ്രസിഡന്‍റ്​ മുഹമ്മദ് തുറാബ് അസ്സഖാഫി, സെക്രട്ടറി എം. മുഹമ്മദ്​ സ്വാദിഖ്, വി.പി.എ. തങ്ങൾ ആട്ടീരി, ബാദുഷ സഖാഫി ആലപ്പുഴ, അബ്ദുന്നാസിർ തങ്ങൾ തുടങ്ങിയവർ സംസാരിച്ചു. എസ്.എസ്.എഫ് ഉയർത്തിയ ആശയങ്ങളെയും സാധിച്ച വിപ്ലവത്തെയും ആവിഷ്കരിച്ച 50 കലാകാരന്മാർ അണിനിരന്ന സമരശിൽപവും അവതരിപ്പിച്ചു. 17 സംസ്ഥാനത്ത്​ ഒരേസമയം എൻഹാൻസ് ഇന്ത്യ കോൺഫറൻസ് എന്ന പേരിൽ സുവർണ ജൂബിലി പ്രഖ്യാപനം നടന്നു. APG ssf rally1, APG ssf rally ചിത്രം: ആലപ്പുഴയിൽ എസ്.എസ്.എഫ് സുവർണ ജൂബിലി പ്രഖ്യാപനത്തിന്‍റെ ഭാഗമായി നടന്ന സ്റ്റുഡന്‍റ്​സ്​ റാലി APG ssf alappuzha, APG ssf alappuzha ems stadium എസ്​.എസ്​.എഫ്​ സുവർണ ജൂബിലി പ്രഖ്യാപനസമ്മേളനത്തിന്​ എത്തിയ പ്രവർത്തകരാൽ ആലപ്പുഴ ഇ.എം.എസ്​ സ്​റ്റേഡിയം തിങ്ങിനിറഞ്ഞപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.