പൂച്ചാക്കൽ: പള്ളിപ്പുറത്ത് തെരുവുനായുടെ ആക്രമണത്തിൽ പരിക്കേറ്റ മൂന്നുപേരെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പള്ളിപ്പുറം പഞ്ചായത്ത് 15ാം വാർഡ് പ്രസാദ് ഭവനിൽ പ്രസാദ് (50) ചെറുവേലിക്കകത്ത് വീട്ടിൽ വിനൂപ് (45), വെളിയമ്പറമ്പ് വീട്ടിൽ സുരേഷ് (65) എന്നിവർക്കാണ് നായുടെ കടിയേറ്റത്. ഞായറാഴ്ച വൈകീട്ട് 4.30ന് കേളമംഗലം പള്ളിക്ക് സമീപമായിരുന്നു സംഭവം. വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങിവരുന്ന വഴിയാണ് തെരുവുനായുടെ അക്രമണമുണ്ടായത്. ഉടൻ തുറവൂർ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും വിദഗ്ധ ചികിത്സക്ക് വണ്ടാനത്തേക്ക് മാറ്റുകയായിരുന്നു. ഈ ഭാഗത്ത് തെരുവുനായുടെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.