ചെസ് ടൂർണമെന്റ്

ആലപ്പുഴ: കേരള ഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷൻ ആലപ്പുഴ ജില്ല കമ്മിറ്റി സംസ്ഥാനതല സംഘടിപ്പിച്ചു. 13, 14 തീയതികളിലായി എൻ.ജി.ഒ യൂനിയൻ ഹാളിൽ നടക്കുന്ന ജില്ല സമ്മേളനത്തിന്റെ ഭാഗമായി കൊമ്മാടി ഗുരുമന്ദിരം ഹാളിൽ നടന്ന ഡോ. പി.എൻ. അജിത് കുമാർ സ്മാരക ചെസ്​ ടൂർണമെന്റ് അഡ്വ. എ.എം. ആരിഫ് എം.പി ഉദ്ഘാടനം ചെയ്തു. കെ.ജി.ഒ.എ ജില്ല വൈസ് പ്രസിഡന്റ് എം.എസ്. വിനോദ് അധ്യക്ഷത വഹിച്ചു. ഡോ. പി.എൻ. അജിത്​ കുമാറിന്റെ സഹധർമിണി സുമ അജിത്തിനെ എ.എം. ആരിഫ് എം.പി ആദരിച്ചു. എൻ. അജിത്​ കുമാർ, പി. സുനിൽ, ഡോ. സിജി സോമരാജൻ, എ. ആർ. സുന്ദർലാൽ, കുഞ്ഞുമോൻ, വിജി രഘുനാഥ് തുടങ്ങിയവർ സംസാരിച്ചു. കെ.ജി.ഒ.എ ജില്ല സെക്രട്ടറി ആർ. രാജീവ് സ്വാഗതവും എസ്. രാജലക്ഷ്മി നന്ദിയും പറഞ്ഞു. വിവിധ ജില്ലകളിൽനിന്നായി എഴുപതിൽപരം മത്സരാർഥികൾ ടൂർണമെന്റിൽ മാറ്റുരച്ചു. തിങ്കളാഴ്ച രാമവർമ ഹാളിൽ നടക്കുന്ന സെമിനാറിനോടനുബന്ധിച്ച് നടക്കുന്ന സമ്മേളനത്തിൽ ടൂർണമെന്റിലെ വിജയികൾക്കുള്ള സമ്മാനം വിതരണം ചെയ്യുമെന്ന് ഭാരവാഹികൾ പറഞ്ഞു. apl chess അഡ്വ. എ.എം. ആരിഫ് എം.പി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.