വടുതല: അരൂക്കുറ്റി പഞ്ചായത്ത് 2021-22 സാമ്പത്തിക വർഷത്തിൽ നിലാവ് പദ്ധതിയിൽപെടുത്തി ലക്ഷങ്ങൾ മുടക്കി വാങ്ങിയ തെരുവുവിളക്കുകൾ പല പ്രദേശങ്ങളിലും കണ്ണടച്ചിട്ട് മാസങ്ങളായി. പദ്ധതി നടത്തിയത് കെ.എസ്.ഇ.ബി ആയതിനാൽ ലൈറ്റുകൾ മാറ്റിയിടേണ്ട ചുമതലയും ഇവർക്കാണ്. വാർഡ് മെംബർമാർ തെളിയാത്ത തെരുവുവിളക്കിന്‍റെ എണ്ണം അറിയിച്ചതനുസരിച്ച് സെക്രട്ടറി രേഖാമൂലം കെ.എസ്.ഇ.ബിക്ക് കത്ത് കൊടുത്തിട്ടും ലൈറ്റുകൾ എത്തിയില്ലെന്നാണ് അറിയിച്ചത്. പഞ്ചായത്തിലെ എട്ടാം വാർഡിലെ ഒരുകിലോമീറ്റർ ദൂരമുള്ള കടക്കയിത്തറ റോഡിൽ 28 ലൈറ്റുകൾ ഒരേപോലെ കണ്ണടച്ചതിനാൽ പ്രദേശം മുഴുവൻ മാസങ്ങളായി ഇരുട്ടിലാണ്. ഈ പദ്ധതിയെക്കുറിച്ച് നേരത്തെതന്നെ അഴിമതിയാരോപണമുണ്ട്. പ്രശ്നത്തിന് പരിഹാരം കണ്ടില്ലെങ്കിൽ യു.ഡി.എഫ് ഭരണസമിതി കെ.എസ്.ഇ.ബി ഓഫിസിനു മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് അരൂക്കുറ്റി പഞ്ചായത്ത് അംഗം ഷൈജുരാജ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.