ചേർത്തല: താലൂക്ക് വികസന സമിതി യോഗത്തിൽ വകുപ്പുതല ഉദ്യോഗസ്ഥർ എത്താത്തത് സംബന്ധിച്ച് കലക്ടർക്കും വകുപ്പ് തലത്തിലെ ജില്ല മേധാവികൾക്കും റിപ്പോർട്ട് നൽകാൻ താലൂക്ക് വികസന സമിതി യോഗം തീരുമാനിച്ചു. ചേർത്തല താലൂക്ക് ആശുപത്രിയിലെ പേ-വാർഡ് പ്രവർത്തനയോഗ്യമാക്കി തുറന്നുകൊടുക്കണമെന്ന് യോഗത്തിൽ ആവശ്യമുയർന്നു. കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സിറിയക് കാവിലാണ് ആവശ്യം ഉന്നയിച്ചത്. കോൺഗ്രസ് എസ് ജില്ല സെക്രട്ടറി എം.വി. രാമചന്ദ്രൻ നായർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്‍റുമാരായ ജയിംസ് ചികുതറ, വത്സല, ധന്യ സന്തോഷ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി. രമേശപണിക്കർ, വി.ടി. രഘുനാഥൻ നായർ, മാത്യു സി. കടവൻ, പി.എസ്. ഗോപിനാഥപിള്ള, പി.കെ. ഫസലുദ്ദീൻ, കെ. സൂര്യദാസ്, തഹസിൽദാർ വി.സി. ജയ, ഡെപ്യൂട്ടി തഹസിൽദാർ പി.പി. മധു തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.