ചെങ്ങന്നൂർ: തൊഴിൽ മേഖലക്ക് അനുസൃതമായി ഉന്നത വിദ്യാഭ്യാസരംഗത്ത് കാലോചിത മാറ്റങ്ങൾ അനിവാര്യമാണെന്ന് ന്യൂനപക്ഷ വകുപ്പ് ട്രെയിനർ അജി കെ. ജോർജ് പറഞ്ഞു. ചെങ്ങന്നൂർ എസ്.എൻ.ഡി.പി യൂനിയൻ യൂത്ത് മൂവ്മെന്റ് സംഘടിപ്പിച്ച കരിയർ ഗൈഡൻസ് ക്ലാസിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. യൂനിയൻ ചെയർമാൻ അനിൽ അമ്പാടി അധ്യക്ഷതവഹിച്ചു. ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെബിൻ പി. വർഗീസ് ഉദ്ഘാടനം ചെയ്തു. അനിൽ പി. ശ്രീരംഗം, കെ.ആർ. മോഹനൻ, മോഹനൻ കൊഴുവല്ലൂർ, റീന അനിൽ, ജയപ്രകാശ് ഉണ്ണിത്താൻ എന്നിവർ സംസാരിച്ചു. യൂത്ത് മൂവ്മെന്റ് സെക്രട്ടറി രാഹുൽ രാജ് സ്വാഗതവും ജോ. സെക്രട്ടറി അരുണിമ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.