ചേർത്തല: എസ്.എച്ച് നഴ്സിങ് കോളജ് വിദ്യാർഥികളോട് അപമര്യാദയായി പെരുമാറിയ കോളജ് വൈസ് പ്രിൻസിപ്പലിന്‍റെ നടപടി പ്രതിഷേധാർഹമെന്ന് എ.ഐ.എസ്.എഫ്. വിദ്യാർഥികളുടെ സ്വകാര്യതയിലേക്ക് കടന്നുകയറി അധിക്ഷേപം നടത്തിയ വൈസ് പ്രിൻസിപ്പലിന്‍റെ നടപടി അംഗീകരിക്കാനാവില്ല. ഡോക്ടർമാരുടെ ചെരിപ്പ് നിർബന്ധപൂർവം വൃത്തിയാക്കിക്കുന്നതും ലൈംഗികമായി അധിക്ഷേപിക്കുകയും ചെയ്ത പ്രവർത്തികളടക്കം വിദ്യാർഥികൾ നേരിടുന്ന മുഴുവൻ പ്രശ്നങ്ങൾക്കും പരിഹാരം കണ്ടെത്താൻ അധികൃതർ നടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും എ.ഐ.എസ്.എഫ് ജില്ല പ്രസിഡന്റ് യു. അമൽ, സെക്രട്ടറി അസ്‌ലം ഷാ എന്നിവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.