പഞ്ചപാണ്ഡവ ക്ഷേത്രത്തിൽ സപ്താഹം

ചെങ്ങന്നൂർ: പഞ്ചപാണ്ഡവ ക്ഷേത്രങ്ങളിലൊന്നായ ത്രിച്ചിറ്റാറ്റ് മഹാവിഷ്ണു ക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സപ്താഹത്തിന്​ തന്ത്രി താഴമൺമഠം കണ്ഠരര് മോഹനര് യജ്ഞശാലയിൽ ഭദ്രദീപം തെളിച്ചു. ശ്രീകൃഷ്ണോപാസകനും ഹരിപ്പാട് സനാതന വേദപാഠശാല അധ്യക്ഷനുമായ ചെമ്പകപ്പള്ളി കൊട്ടാര പ്രവീൺ ശർമയാണ് യജ്ഞാചാര്യൻ. രഞ്ജിത് മാരാരിത്തോട്ടം, രാജേഷ് പാങ്ങോട്, സരുൺ പെരുമ്പുഴ എന്നിവരാണ് യജ്ഞ പൗരാണികർ. ഇതോടനുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനം അഡ്വ. അമ്മാഞ്ചി ഉദ്​ഘാടനം ചെയ്‌തു. കവിയും ഗാനരചയിതാവുമായ കെ. രാജഗോപാൽ, വാർഡ് കൗൺസിലർ രോഹിത് പി. കുമാർ, മധുസൂദനൻ സോപാനം, പ്രദീപ് കുമാർ എന്നിവർ സംസാരിച്ചു. തുടർന്ന് യജ്ഞാചാര്യൻ പ്രവീൺ ശർമ മഹാത്മ്യ പ്രഭാഷണം നടത്തി. 14ന് സർവൈശ്വര്യ പൂജക്കുശേഷം സപ്താഹ സമർപ്പണം നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.