അമ്പലപ്പുഴ: പഴയ നടക്കാവ് റോഡില്‍ പുന്നപ്ര കളിത്തട്ടിന് കിഴക്ക് എന്‍ .എസ്.എസ് യു.പി സ്കൂള്‍ ജങ്ഷനില്‍ കോണ്‍വെക്സ് മിറര്‍ സ്ഥാപിച്ചു. കോൺഗ്രസ് പുന്നപ്ര കിഴക്ക് മണ്ഡലം എട്ടാം വാർഡ് കമ്മിറ്റി നേതൃത്വത്തിലാണ് റോഡ് സേഫ്റ്റി മിറർ സ്ഥാപിച്ചത്. മൂന്ന് മാസത്തിനിടെ നാലോളം അപകടങ്ങളാണ് ഇവിടെ നടന്നത്. തിരക്കേറിയ ജങ്ഷനില്‍ അപകടസാധ്യതയുണ്ടെന്ന വിവരം 'മാധ്യമം' വാര്‍ത്തയാക്കിയിരുന്നു. തുടര്‍ന്നാണ് കോണ്‍ഗ്രസ് നേതൃത്വം മിറര്‍ സ്ഥാപിച്ചത്. പുന്നപ്ര യു.പി, മുസ്ലിം എല്‍.പി.എസ്, ഗവ.ജെ.ബി സ്കൂള്‍ എന്നിവിടങ്ങളില്‍ എത്തുന്ന നൂറുകണക്കിന് കുട്ടികള്‍ കടന്നുപോകുന്ന ജങ്ഷനില്‍ വാഹനങ്ങളുടെ വേഗം കുറക്കാനുള്ള സംവിധാനങ്ങള്‍ റോഡില്‍ ഒരുക്കണമെന്ന് ആവശ്യമുണ്ട്. അമിതവേഗത്തിലെത്തുന്ന വാഹനങ്ങളെ നിയന്ത്രിക്കുന്നതിന് റോഡില്‍ ഹംപുകളൊ സ്റ്റഡുകളൊ സ്ഥാപിക്കണമെന്നാണ് ആവശ്യം. പടം പുന്നപ്ര എന്‍.എസ്.എസ് യു.പി സ്കൂള്‍ ജങ്ഷനില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കോണ്‍വെക്സ് മിറര്‍ സ്ഥാപിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.