എം.എല്‍.എ ഇടപെട്ടു; ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് പതിക്കുന്നതിലെ ആശങ്കക്ക് പരിഹാരമായി

ആലപ്പുഴ: മെഡിക്കൽ കോളജ്‌ ആശുപത്രിയിൽ ചികിത്സയിലുള്ളവർ ഹെൽത്ത്‌ കാർഡ്‌ പതിക്കാൻ ആർ.എസ്‌.ബി.വൈ കൗണ്ടറിൽ നേരിട്ട്‌ എത്തണമെന്ന തീരുമാനംമൂലം രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമുണ്ടായ ദുരിതത്തിന് പരിഹാരം. എച്ച്.സലാം എം.എൽ.എയുടെ അടിയന്തര ഇടപെടലിലാണ്​ ഇക്കാര്യത്തിൽ തീരുമാനമായത്​. മന്ത്രം എന്ന പേരിൽ നടപ്പാക്കിയ പുതിയ പദ്ധതി മൂലം രോഗികളും കൂട്ടിരിപ്പുകാരുമനുഭവിക്കുന്ന ദുരിതം ശ്രദ്ധയിൽപ്പെട്ടതോടെയാണ് എം.എൽ.എ സൂപ്രണ്ട് ഓഫിസിൽ അടിയന്തര യോഗം വിളിച്ചു ചേർത്തത്. പ്രയാസം നേരിടുന്ന രോഗികളെ കൗണ്ടറിൽ എത്തിക്കാതെ തന്നെ ഇൻഷുറൻസ് ക്ലെയിം നൽകാൻ ആശുപത്രി അധികൃതർക്ക് നിർദേശം നൽകിയതായി യോഗത്തിനുശേഷം എം.എൽ.എ പറഞ്ഞു. ഇതിന് നേരിടുന്ന പ്രായോഗിക ബുദ്ധിമുട്ടുകൾ പരിഹരിക്കാനും എം.എൽ.എ നിർദേശം നൽകി. ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.അബ്ദുൽ സലാം, ആർ. എം. ഒ ഡോ. നോനാം ചെല്ലപ്പൻ, നോഡൽ ഓഫിസർ വി. വിനീത് എന്നിവർ യോഗത്തിൽ പങ്കെടുത്തു. പടം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എച്ച്. സലാം എം.എല്‍.എയുടെ നേതൃത്വത്തില്‍ നടത്തിയ യോഗം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.