ഞങ്ങളും കൃഷിയിലേക്ക് അരൂരിൽ ഉദ്ഘാടനംചെയ്തു

അരൂർ: 'ഞങ്ങളും കൃഷിയിലേക്ക്​' പദ്ധതിയുടെ അരൂർ പഞ്ചായത്ത്തല ഉദ്ഘാടനം ദലീമ ജോജോ എം.എൽ എ നിർവഹിച്ചു. അരൂർ കൃഷിഭവന്റെ നേതൃത്വത്തിൽ 17ാം വാർഡിലെ ഓമന ടീച്ചറുടെ വസതിയായ ശ്രീസദനം പുരയിടത്തിലാണ് പച്ചക്കറിച്ചെടി നട്ട്​ പരിപാടി ആരംഭിച്ചത്. അരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാഖി ആന്റണി അധ്യക്ഷത വഹിച്ചു. കൃഷി ഓഫിസർ ആനി പി. വർഗീസ്, വൈസ് പ്രസിഡന്റ് എം.പി. ബിജു, ബ്ലോക്ക് മെംബർമാരായ മേരി ദാസൻ, അനിൽ കുമാർ, വാർഡ് മെംബർ സി.കെ. പുഷ്പൻ, ഇ.വി. തിലകൻ, എലിസബത്ത് സേവ്യർ, കെ.പി. ദിലീപ് കുമാർ തുടങ്ങിയവർ പങ്കെടുത്തു. ചിത്രം ഞങ്ങളും കൃഷിയിലേക്ക്​ പദ്ധതിയുടെ അരൂർ പഞ്ചായത്ത്തല ഉദ്ഘാടനം ദലീമ ജോജോ എം.എൽ എ നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.