കാക്കത്തുരുത്തിലെ പാലത്തിന് സ്ഥലമെടുക്കാൻ ഉദ്യോഗസ്ഥരെത്തി

അരൂർ: കാക്കത്തുരുത്തിലും മഞ്ഞക്കുറ്റി സ്ഥാപിച്ചു. ഇത് കെ-റെയിലിനു വേണ്ടിയല്ല, ദ്വീപിലേക്കുള്ള പാലത്തിന്‍റെ സ്ഥലമെടുപ്പിനാണ്. കാക്കത്തുരുത്തിലെ പാലത്തിന്റെ സാക്ഷാത്കാരത്തിലേക്ക് ഒരുപടി കൂടി കടന്നു. പാലത്തിന്റെ സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ അവലോകനം ചെയ്യാൻ കിഫ്ബിയുടെയും കെ.ആർ.എഫ്.ബിയുടെയും ഉദ്യോഗസ്ഥർ സന്ദർശനം നടത്തി. സ്പെഷൽ തഹസിൽദാർ ടി. വിജയൻ, സൂപ്രണ്ട് എൻ. സോമൻ, കെ.ആർ.എഫ്.ബി അസിസ്റ്റന്റ് എൻജിനീയർ ഷനജ എന്നിവരോടൊപ്പം, എഴുപുന്ന ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ ആർ. പ്രദീപ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി, അസി. സെക്രട്ടറി എന്നിവരും പങ്കെടുത്തു. കാക്കത്തുരുത്തുകാരുടെ ചിരകാലാഭിലാഷമായ പാലത്തിനുവേണ്ടി അഡ്വ. എ.എം. ആരിഫ്​ എം.പിയും അരൂർ എം.എൽ.എ ദലീമ ജോജോയും ചേർന്ന് നടത്തുന്ന ഇടപെടലുകളാണ്​ ഫലപ്രാപ്തിയിലേക്ക്​ അടുക്കുന്നത്​. ചിത്രം കാക്കത്തുരുത്തിലേക്കുള്ള പാലത്തിനുവേണ്ടി സ്ഥലമെടുപ്പിന് ഉദ്യോഗസ്ഥരെത്തിയപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.