വെള്ളാപ്പള്ളിക്ക്​ ആദരമായി നിര്‍ധന വിദ്യാര്‍ഥിക്ക് വീട്​

ചേര്‍ത്തല: ശതാബ്ദി നിറവിലെത്തിയ സ്‌കൂള്‍ മാനേജര്‍ വെള്ളാപ്പള്ളി നടേശനുളള ആദരമായി സ്‌കൂളിലെ നിര്‍ധന വിദ്യാര്‍ഥിക്ക്​ വീടു നിര്‍മിച്ചു നല്‍കി അധ്യാപകരും ജീവനക്കാരും. കണിച്ചുകുളങ്ങര ദേവസ്വം ഹൈസ്‌കൂളിലെയും വി.എച്ച്​.എസ്.എസിലെയും ജീവനക്കാരുടെ കൂടി സഹകരണത്തോ​ടെയാണ്​ വീട്​ നിര്‍മിച്ചത്. വെള്ളാപ്പള്ളി നിർദേശിച്ച പ്രകാരമാണ് സ്‌നേഹവീടിനായുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തതെന്ന് പ്രിന്‍സിപ്പല്‍ എം. ബാബു, പ്രഥമാധ്യാപിക കെ.പി. ഷീബ, കെ.ഡി. അജിമോന്‍, പി.കെ. രാമകൃഷ്ണന്‍, ടി.കെ. അനിലാല്‍, ഷിബു പുതുക്കാട് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. വീടിന്റെ താക്കോല്‍ ഞായറാഴ്ച വെള്ളാപ്പള്ളി നടേശന്‍ കൈമാറും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.