ആലപ്പുഴ: പുന്നപ്ര കാർമൽ പോളിടെക്നിക് കോളജിൽ ഈ മാസം ഒമ്പതുമുതൽ സ്കൂൾ കുട്ടികൾക്ക് മൂന്നാഴ്ച നീളുന്ന അവധിക്കാല നൈപുണ്യ വികസന പരിശീലന പരിപാടി നടത്തും. വീടുകളിലെ അറ്റകുറ്റപ്പണികൾ ചെയ്യാൻ പ്രാപ്തരാക്കുന്ന വിധത്തിൽ 14 വയസ്സിനു മുകളിലുള്ള കുട്ടികൾക്ക് വയറിങ്, വെൽഡിങ്, പ്ലംബിങ്, സോൾഡറിങ്, ഡി.ടി.പി എന്നിവയിലാണ് പരിശീലനം. കോഴ്സ് ഫീസ് 500 രൂപ. കൂടുതൽ വിവരങ്ങൾക്ക് കോളജ് വെബ്സൈറ്റ് www.carmelpoly.in സന്ദർശിക്കുക. ഫോൺ: 8547714283, 8078325976. വാർത്തസമ്മേളനത്തിൽ കോളജ് അഡ്മിനിസ്ട്രേറ്റർ ഫാ. ബിജോ മറ്റപ്പറമ്പിൽ, ടോമി മാത്യു, സുധീർ ബാബു എന്നിവർ പങ്കെടുത്തു. കെ.ഐ.എഫ്.ഇ.യു.എ കലക്ടറേറ്റ് മാർച്ച് 10ന് ആലപ്പുഴ: വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള അയൺ ഫാബ്രിക്കേഷൻ ആൻഡ് എൻജിനീയറിങ് യൂനിറ്റ് അസോസിയേഷൻ (കെ.ഐ.എഫ്.ഇ.യു.എ) ചൊവ്വാഴ്ച രാവിലെ 10.30ന് കലക്ടറേറ്റ് മാർച്ചും ധർണയും നടത്തും. എച്ച്. സലാം എം.എൽ.എ ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ ജില്ല വൈസ് പ്രസിഡൻറ് ബി. മുരളി, ജില്ല സെക്രട്ടറി ശശി സ്റ്റീൽ ലാൻഡ്, രതീഷ് ബാബു എന്നിവർ പങ്കെടുത്തു. കയർ കോർപറേഷൻ പ്രോഡക്ട് ഡെവലപ്മെന്റ് സെന്‍റർ ഉദ്ഘാടനം നാളെ ആലപ്പുഴ: സർക്കാറിന്‍റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് കയർ കോർപറേഷന്‍റെ പുതിയ പ്രോഡക്ട് ഡെവലപ്മെന്റ് സെന്‍ററിന്‍റെയും അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്കിന്‍റെയും ഉദ്ഘാടനം തിങ്കളാഴ്ച ഉച്ചക്ക് 2.30ന് കയർ കോർപറേഷൻ ആസ്ഥാനത്ത് നടക്കും. മന്ത്രി പി. രാജീവ് ഉദ്ഘാടനം നിർവഹിക്കും. മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിക്കും. വാർത്തസമ്മേളനത്തിൽ കയർ കോർപറേഷൻ ചെയർമാൻ ജി. വേണുഗോപാൽ, മാനേജിങ് ഡയറക്ടർ ശ്രീകുമാർ, സുനുരാജ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.