വിജ്ഞാന നൈപുണ്യവികസന കേന്ദ്രം ഉദ്ഘാടനം നാളെ

ആലപ്പുഴ: സഹകരണ പ്രഫഷനൽ വിദ്യാഭ്യാസ അക്കാദമിയുടെ (കേപ്പ്) വിജ്ഞാന നൈപുണ്യ വികസനകേന്ദ്രം തിങ്കളാഴ്ച ഉദ്​ഘാടനം ചെയ്യും. ഉച്ചക്ക് 12ന് പുന്നപ്ര അക്ഷരനഗരി കേപ്പ് കാമ്പസിൽ മന്ത്രി വി.എൻ. വാസവൻ ഉദ്​ഘാടനം നിർവഹിക്കും. എച്ച്​. സലാം എം.എൽ.എ അധ്യക്ഷത വഹിക്കും. സ്കിൽ ആൻഡ്​​ നോളഡ്ജ്​ ഡെവലപ്​മെന്‍റ്​ സെന്‍ററിന്‍റെയും (എസ്​.കെ.ഡി.സി) സാഗര സഹകരണ ആശുപത്രിയോടനുബന്ധിച്ച് ആരംഭിക്കുന്ന വാർഡിന്റെയും സംവിധാനങ്ങളുടെയും ഉദ്ഘാടനവും നടക്കും. കേപ്പിന്റെ ഒമ്പത്​ എൻജിനീയറിങ് കോളജുകളിലെയും രണ്ട് മാനേജ്മെന്‍റ്​ കോളജുകളിലെയും സൗകര്യങ്ങളെയും ജീവനക്കാരെയും ഉപയോഗപ്പെടുത്തിയാണ് വിജ്ഞാന നൈപുണ്യ വികസന കേന്ദ്രം പദ്ധതി നടപ്പാക്കുന്നത്. വാർത്തസമ്മേളനത്തിൽ ഡോ. കെ.ജി. വിശ്വനാഥൻ, ഡോ. റൂബിൻ വി.വർഗീസ്, ഡോ. എം.കെ.പ്രശാന്ത്, പി. ബ്രിജിത്ത്, ടി.കെ. ഗോപാലകൃഷ്ണൻ നായർ, ബി. രാമഭദ്രൻ എന്നിവർ പങ്കെടുത്തു. കെ.ആർ. ഗൗരിയമ്മ സ്മൃതിദിനസമ്മേളനം ആലപ്പുഴ: കെ.ആർ. ഗൗരിയമ്മ സ്മൃതിദിന സമ്മേളനവും സെമിനാറും ആലപ്പുഴ വൈ.എം.സി.എ. ഹാളിൽ 11ന് വൈകീട്ട് മൂന്നിന് നടക്കും. ജെ.എസ്.എസ് ജനറൽസെക്രട്ടറി എ.എൻ. രാജൻ ബാബു ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ രാജൻബാബു, എ.വി. താമരാക്ഷൻ, ആർ.പൊന്നപ്പൻ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.