മഴയെത്തും മുമ്പേ ശുചീകരണം പുരോഗമിക്കുന്നു

33 വാര്‍ഡുകളിൽ ഡീപ്പ് ക്ലീനിങ്​ നടത്തി ആലപ്പുഴ: നഗരസഭ ആരോഗ്യസ്ഥിരം സമിതിയുടെ മേൽനോട്ടത്തിൽ നടന്നുവരുന്ന മഴയെത്തും മുമ്പേ ശുചീകരണ യജ്ഞത്തിന്‍റെ ഭാഗമായി ശുചീകരണതൊഴിലാളികളെയും, തൊഴിലുറപ്പ് തൊഴിലാളികളെയും ഉപയോഗിച്ച് നഗരസഭ പരിധിയിലെ 33 വാര്‍ഡുകളിൽ ഡീപ്പ് ക്ലീനിങ്​ നടത്തി. ഓടയടക്കമുള്ള ജലനിർഗമന മാർഗങ്ങൾ തെളിച്ച് വെള്ളപ്പൊക്ക സാധ്യതയും ജലജന്യരോഗ സാധ്യതയും ഇല്ലാതാക്കലാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് നഗരസഭ അധ്യക്ഷ സൗമ്യ രാജ് അറിയിച്ചു. നഗരസഭ തൊഴിലാളികളും തൊഴിലുറപ്പ് തൊഴിലാളികളും അടക്കം 40 പേരടങ്ങുന്ന ടീമുകള്‍ ശുചീകരണ പ്രവര്‍ത്തനം നടത്തിവരുന്നു. ഓരോ വാര്‍ഡിലും 2 ദിവസം കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനമാണ് നടക്കുന്നത്. കാളാത്ത്, കൊറ്റംകുളങ്ങര, കാഞ്ഞിരംചിറ, മുല്ലാത്ത്, മുനിസിപ്പല്‍ സ്റ്റേഡിയം, തിരുവമ്പാടി വാര്‍ഡുകളിലാണ് പ്രവര്‍ത്തനം തുടരുന്നത്. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ലജനത്ത്, ബീച്ച്, എ.എന്‍ പുരം, പൂന്തോപ്പ്, തത്തംപള്ളി, ജില്ലകോടതി വാര്‍ഡുകളിലും ശുചീകരണം പൂര്‍ത്തിയാക്കും. 52 വാര്‍ഡുകളിലും പൊതുശുചീകരണം എന്ന ലക്ഷ്യത്തോടെയുള്ള മഴയെത്തും മുമ്പേ കാമ്പയിന്‍ 25ന് പൂര്‍ത്തീകരിച്ച് ജനകീയ ശുചീകരണ പദ്ധതിയിലൂടെ 52 വാര്‍ഡും 29ന് ഒരുവട്ടം കൂടി പൊതുശുചീകരണം നടത്തുന്നതാണ് പദ്ധതി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.