അമ്പലപ്പുഴ: വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായി . പുന്നപ്ര തെക്ക് പഞ്ചായത്തിലെ അറവുകാട് ക്ഷേത്രത്തിന് വടക്ക് ഗാം ഫുഡ്സ് സൻെറർ അങ്കണത്തിലാണ് ഹോട്ടൽ പ്രവർത്തിക്കുക. സംസ്ഥാനത്താകെ 35 സുഭിക്ഷ ഹോട്ടലുകളാണ് വ്യാഴാഴ്ച തുടങ്ങിയത്. ഇവയുടെ ഉദ്ഘാടനം മന്ത്രി ജി.ആർ. അനിൽ ഓൺലൈനിൽ നിർവഹിച്ചു. എച്ച്. സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് പി.ജി. സൈറസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം സതി രമേശ്, പഞ്ചായത്ത് അംഗം ഗീത ബാബു, താലൂക്ക് സപ്ലൈ ഓഫിസർ എൽ.സി. സീന, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ. ജഗദീശൻ, ടി.എ. ഹാമിദ്, വി. ബാബുരാജ്, ജി. ശശിധരൻ എന്നിവർ സംസാരിച്ചു. ജില്ല സപ്ലൈ ഓഫിസർ എം.എസ്. ബീന സ്വാഗതം പറഞ്ഞു. പുന്നപ്രയിൽ സുഭിക്ഷ ഹോട്ടൽ എച്ച്. സലാം എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.