ചെങ്ങന്നൂര്‍: കെ.എസ്.ആർ.ടി.സി ബസും കാറും കൂട്ടിയിടിച്ച് രണ്ട് യുവാക്കളുടെ മരണത്തിനിടയാക്കിയ അപകടത്തിന്‍റെ ആഘാതം വിട്ടുമാറും മുമ്പേ എം.സി റോഡിൽ മുളക്കുഴയില്‍ വീണ്ടും വാഹനാപകടം. നിര്‍ത്തിയിട്ട മാരുതി ഓമ്നി വാനില്‍ പിക്അപ് വാനാണ് ഇടിച്ചത്. വാന്‍ പൂര്‍ണമായും തകര്‍ന്നു. വ്യാഴാഴ്ച പുലര്‍ച്ച ഒന്നരയോടെ എം.സി റോഡില്‍ മുളക്കുഴ മാര്‍ത്തോമ പള്ളിക്ക് സമീപമാണ് അപകടം. മീന്‍ കയറ്റിവന്ന പിക്അപ് വാന്‍ റോഡരികില്‍ നിര്‍ത്തിയ മാരുതി ഓമ്നി വാനില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ വാനിന്‍റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. റോഡിന്‍റെ വശത്തെ ഓടയിലേക്ക് വാന്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഡ്രൈവര്‍ ഉറങ്ങിയതാണ് കാരണമെന്ന് പറയുന്നു. മുളക്കുഴ പാലനില്‍ക്കുന്നതില്‍ റെനി ശാമുവലിന്‍റെ വീടിന് മുന്നിൽ നിര്‍ത്തിയിട്ട അദ്ദേഹത്തിന്‍റെ വാനാണ് തകര്‍ന്നത്. ഇടിയുടെ ആഘാതത്തില്‍ മതിലിനും കേടുപാടുകള്‍ സംഭവിച്ചു. ചെങ്ങന്നൂര്‍ പൊലീസ് നടപടി സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.