ചേർത്തല ഗവ. ഗേൾസ് എച്ച്.എസ്.എസിൽ 'നിറമേളം'

ചേർത്തല: ഗവ. ഗേൾസ് എച്ച്.എസ്.എസിൽ നിറമേളം അവധിക്കാല ഉത്സവം ആറിന് തുടങ്ങി എട്ടിന് സമാപിക്കും. കുട്ടികളിലെ സർഗവാസനകളെ പരിപോഷിപ്പിക്കുന്നതിനൊപ്പം അവധിക്കാലം ക്രിയാത്മകമാക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യമെന്ന് പ്രഥമാധ്യാപകൻ എ.എസ്. ബാബു, പി.ടി.എ പ്രസിഡന്‍റ്​ അനൂപ് വേണു, പ്രോഗ്രാം കോഓഡിനേറ്റർ ഷാജി മഞ്ജരി, അധ്യാപകൻ വി.എ. സ്റ്റാലിൻ, പി.ടി.എ അംഗം സുമേഷ് എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സ്കൂളിലെ 150 വിദ്യാർഥികളാണ് പരിപാടിയിൽ പങ്കെടുക്കുന്നത്. രാവിലെ 10 മുതൽ നാലുവരെയാണ് സമയം. സംഗീത ഉപകരണങ്ങൾ, ഗാനം, നാടകം, ചിത്രകല, ബാലസാഹിത്യം, ഹാസ്യാനുകരണം കലകളിൽ പ്രശസ്തർ ക്ലാസെടുക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.