നഗരസഭക്ക് മുന്നിൽ കോൺഗ്രസ് സമരം

ആലപ്പുഴ: നഗരസഭയുടെ ജനദ്രോഹ നടപടിക്കെതിരെ കോൺഗ്രസ് പ്രക്ഷോഭം സംഘടിപ്പിക്കുന്നു. നഗരവാസികളുടെ കുടിവെള്ളം മുട്ടിച്ചതിനും മറ്റ് വിവിധ ആവശ്യങ്ങൾ ഉന്നയിച്ചും നഗരസഭക്ക് മുന്നിൽ തിങ്കളാഴ്ച മുതൽ വ്യാഴാഴ്ച വരെ റിലേ സത്യഗ്രഹസമരം സംഘടിപ്പിക്കുമെന്ന് സമരസമിതി ചെയർമാൻ സുനിൽ ജോർജ് അറിയിച്ചു. വ്യാഴാഴ്​ച ആരംഭിക്കുന്ന റിലേ സത്യഗ്രഹം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്​ഘാടനം ചെയ്യും. രണ്ടാം ദിവസം പി.സി. വിഷ്ണുനാഥ് എം.എൽ.എ, മൂന്നാം ദിവസം ഡി.സി.സി പ്രസിഡന്റ് അഡ്വ. ബാബുപ്രസാദ്, നാലാം ദിവസം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ യും സത്യഗ്രഹ പരിപാടികൾ ഉദ്​ഘാടനം ചെയ്യും. സമാപനം വ്യാഴാഴ്ച ഉച്ചക്ക് ഒന്നിന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഉദ്​ഘാടനം ചെയ്യും. സമരസമിതി ചെയർമാൻ സുനിൽ ജോർജിന്റെ അധ്യക്ഷതയിൽ ചേർന്ന ആലോചനയോഗം ഡി.സി.സി പ്രസിഡന്റ് അഡ്വ.ബി.ബാബുപ്രസാദ് ഉദ്ഘാടനം ചെയ്തു. apl con

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.