ആലപ്പുഴ: നഗരത്തിലെ മാലിന്യവും പേറി ഒഴുക്ക് നിലച്ച റാണി ത്തോട് ഇനി തെളിനീരുമായി കടലാഴങ്ങളിലേക്ക്. ആലപ്പുഴ നഗരസഭയുടെ മഴയെത്തും മുമ്പേ കാമ്പയിന്റെ ഭാഗമായി തെളിനീർ ഒഴുകും റാണിത്തോട് ശുചിത്വകാമ്പയിൻ വാടപ്പൊഴിയിൽ ആലപ്പുഴ എം.പി അഡ്വ. എ.എം. ആരിഫ് ഉദ്ഘാടനം ചെയ്തു. രാവിലെ ഏഴ് മണിക്ക് ആരംഭിച്ച ശുചീകരണ പ്രവർത്തനങ്ങൾക്ക് ശേഷം റാണിത്തോടിന്റെ കരയിൽ അണിനിരന്ന ജനങ്ങൾ ശുചിത്വ പ്രതിജ്ഞ ചൊല്ലി. ഒപ്പം വാടപ്പൊഴി പാലത്തിനുസമീപം നഗരത്തിലെ നീർച്ചാലുകളുടെ വീണ്ടെടുപ്പിന് കുറിച്ചു കൊണ്ടുള്ള ശിലാഫലകം സ്ഥാപിച്ചു. റാണിത്തോടിന്റെ ഇരുകരകളിലെയും വീടുകൾ ശുചീകരിക്കുകയും ശുചിത്വസ്റ്റിക്കർ പതിക്കുകയും ചെയ്തു. വാടപ്പൊഴിയിലും ഇരവുകാടുമായി 500 ൽ അധികം ആളുകളാണ് റാണിത്തോടിന്റെ കരകളിലായി അണി നിരന്നത്. വൈസ് ചെയർമാൻ പി.എസ്.എം ഹുസൈൻ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൻ ബീന രമേശ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷാനവാസ്, കൗൺസിലർമാർ,ഹെൽത്ത് ഓഫിസർ കെ.പി. വർഗീസ്, ഹെഡ് ക്ലർക്ക് പ്രിൻസ്, എച്ച്.ഐ മാർ,ജെ.എച്ച്.ഐമാർ, കാൻ ആലപ്പി പ്രവർത്തകർ ഐ.ആർ.ടി.സി പ്രവർത്തകർ പങ്കെടുത്തു. നഗരസഭ ശുചീകരണ തൊഴിലാളികൾ ജീവനക്കാർ, ഹരിതകർമസേന, തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങിയ സംവിധാനങ്ങളെല്ലാം ശുചിത്വ യജ്ഞത്തിന്റെ ഭാഗമായി. നഗരസഭയുടെ സമ്പൂർണ ശുചിത്വ പദവി എന്ന ലക്ഷ്യത്തോടെ ആരംഭിച്ച നിർമല ഭവനം, നിർമല നഗരം, അഴകോടെ ആലപ്പുഴ കാമ്പയിന്റെ ഏറ്റവും വലിയ വെല്ലുവിളി മാലിന്യങ്ങൾ നിറഞ്ഞ് ഒഴുക്ക് തടസ്സപ്പെട്ട് തോടുകളായിരുന്നു. റാണിത്തോട് കടന്ന് പോകുന്ന 9 വാർഡുകളിലായി 3587 വീടുകൾ വികേന്ദ്രീകൃത മാലിന്യ സംസ്‌കരണത്തിന്റെ ഭാഗമായി. രണ്ടാഴ്ചക്കുള്ളിൽ റാണിത്തോടിന്റെ കരയിലെ 9 വാർഡും സമ്പൂർണ ശുചിത്വ ലക്ഷ്യം കൈവരിക്കും. നഗരത്തിലെ മുഴുവൻ തോടുകളിലും ഉടൻ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിക്കും. കനാൽ കമ്മിറ്റികൾ രൂപവത്കരിക്കുകയും തോടിന്റെ സംരക്ഷണ ചുമതലകൾ വിഭജിച്ച് നൽകുകയും ചെയ്യും. ഒപ്പം സമാന്തരമായി ഓരോ വീടുകളിലെയും ഖരമാലിന്യങ്ങൾ സംസ്‌കരിക്കുന്നതിനുള്ള സംവിധാനം ഒരുക്കും. (ചിത്രം...... റാണിത്തോടിന്റെ കരയിൽ നാട്ടുകാർ ശുചിത്വ പ്രതിജ്ഞ ചൊല്ലുന്നു) apl raani
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.