അമ്പലപ്പുഴ: ഗവ.മോഡൽ ഹയർ സെക്കൻഡറി സ്കൂളിലെയും വി.എച്ച്.എസ്.ഇ യിലെയും വിദ്യാർഥികൾക്ക് മെറിറ്റ് . എ.എം. ആരിഫ് എം. പി. യുടെ പ്രതിഭാ പുരസ്കാരമാണ് വിതരണം ചെയ്തത്. എം.പി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ് ആർ. ജയരാജ് അധ്യക്ഷനായി. എച്ച്. സലാം എം.എൽ.എ, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിങ് കമ്മിറ്റി സ്ഥിരം സമിതി അധ്യക്ഷ എം.വി. പ്രിയ, അംഗം പി. അഞ്ജു, എ.ഇ.ഒ ദീപാ റോസ്, വി. ഫാൻസി, ഡോ. കെ.എസ്. വികാസ്, വി.ആർ. ഉജാല, ആർ. സതീഷ് കൃഷ്ണ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ എസ്. ഉദയകുമാർ സ്വാഗതം പറഞ്ഞു. photo ഗവ.മോഡൽ ഹയർ സെക്കൻഡറി സ്കൂളിലെ മെറിറ്റ് അവാർഡ് വിതരണം എ.എം ആരിഫ് എം.പി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.