പോസ്റ്റൽ ഡിവിഷനിൽ ഒഴിവുകൾ

ചെങ്ങന്നൂർ: തിരുവല്ല പോസ്റ്റൽ ഡിവിഷനൽ ഓഫിസിൽ പോസ്റ്റൽ ലൈഫ് ഇൻഷുറൻസ് / ഗ്രാമീണ പോസ്റ്റൽ ലൈഫ് വിപണനത്തിനായി ഡയറക്ട് ഏജൻറുമാർ / ഫീൽഡ് ഓഫിസർമാർ എന്നിവരെ, ഈ ഡിവിഷന്‍റെ പരിധിയിലുള്ള തിരുവല്ല, ചെങ്ങന്നൂർ, മല്ലപ്പള്ളി പ്രദേശങ്ങിലുള്ളവരെ ​തെരഞ്ഞെടുക്കുന്നു. 18-നും 50 നും ഇടയിൽ പ്രായമുള്ള ഉദ്യോഗാർഥികൾ ഡയറക്ട് ഏജൻറ് തസ്തികയിലേക്കും 65 വയസ്സിൽ താഴെയുള്ളവർക്ക് ഫീൽഡ് ഓഫിസർ തസ്തികയിലേക്കും അപേക്ഷിക്കാം. മുൻ ഇൻഷുറൻസ് ഏജന്‍റുമാർ, അംഗൻവാടി ജീവനക്കാർ, മഹിളാമണ്ഡൽ വർക്കേഴ്സ്, വിമുക്ത ഭടൻമാർ, സ്വയംതൊഴിൽ ഉള്ളവരായ ഉദ്യോഗാർഥികൾ, ഐ.ആർ.ഡി.എ ലൈസൻസ് ഉള്ളവർ എന്നിവർക്ക്​ മുൻഗണന ലഭിക്കും. വിരമിച്ച സർക്കാർ ഉദ്യോഗസ്ഥർ,അധ്യാപകർ എന്നിവർക്ക്​ ഫീൽഡ് ഓഫിസർ തസ്തികയിലേക്ക് അപേക്ഷിക്കാം. അപേക്ഷകർ പത്താം ക്ലാസ് പാസായിരിക്കണം. താൽപര്യമുള്ളവർ ഈ മാസം 25ന് മുമ്പ്​doplitiruvalla@gmail.comഎന്ന മെയിലിൽ ബയോഡേറ്റ അയച്ച് രജിസ്റ്റർ ചെയ്യണം. കോവിഡ് - 19 മാനദണ്ഡം പാലിച്ച് അഭിമുഖം നടത്തേണ്ടന്നതിനാൽ അഭിമുഖത്തിന്‍റെ തീയതി രജിസ്റ്റർ ചെയ്തവരെ അറിയിക്കും. രജിസ്റ്റർ ചെയ്തവർ ബയോഡേറ്റ ,വയസ്സ്​,വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്,കരുതൽ നിക്ഷേപമായി സ്വന്തം പേരിൽ തുടങ്ങിയ 5000 രൂപയുടെ നാഷനൽ സേവിങ്​ സർട്ടിഫിക്കറ്റ് / കിസാൻ വികാസ് പത്ര എന്നിവയുമായി തിരുവല്ല പോസ്റ്റൽ ഡിവിഷനൽ ഓഫിസിൽ നേരിട്ട് അഭിമുഖത്തിന് ഹാജരാകണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.