എസ്.എന്‍.ഡി.പി യോഗം മൈക്രോ ഫിനാന്‍സ്​ വായ്പ വിതരണം

ചേര്‍ത്തല: എസ്.എന്‍.ഡി.പി യോഗം ചേര്‍ത്തല യൂനിയന്‍ മൂന്നാം ഘട്ട വായ്പ വിതരണവും സാമൂഹികക്ഷേമ പദ്ധതികളുടെ ഉദ്ഘാടനവും വെള്ളിയാഴ്ച നടക്കും. ഇതിനൊപ്പം ആട്, തെങ്ങിന്‍തൈ, 128 പേര്‍ക്ക് പെന്‍ഷന്‍, പുതുവസ്ത്ര വിതരണം, നിര്‍ധന വിദ്യാര്‍ഥിയുടെ ഭവന നിര്‍മാണ ഉദ്ഘാടനം എന്നിവയും നടത്തുമെന്ന് ചേര്‍ത്തല യൂനിയന്‍ അഡ്മിനിസ്‌ട്രേറ്റര്‍ ടി. അനിയപ്പന്‍, യോഗം കൗണ്‍സിലര്‍ പി.ടി. മന്മഥന്‍, ബൈജു അറുകുഴി, അനില്‍ ഇന്ദീവരം, ജെ.പി. വിനോദ്, മണിലാല്‍ എന്നിവര്‍ വാർത്തസമ്മേളനത്തില്‍ അറിയിച്ചു. പദ്ധതി പ്രകാരം മൂന്നാം ഘട്ടത്തില്‍ 1.28 കോടിയാണ് വിതരണം ചെയ്യുന്നത്. വൈകീട്ട് നാലിന്​ പാണാവള്ളി കമ്യൂണിറ്റി ഹാളില്‍ നടത്തുന്ന സമ്മേളനം യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.