എ.ഐ.എസ്​.എഫ്​ സംസ്ഥാന സമ്മേളനത്തിന്​ ഇന്ന്​ തുടക്കം

ആലപ്പുഴ: എ.​ഐ.എസ്​.എഫ്​ 45ാം സംസ്ഥാന സമ്മേളനത്തിന് ആലപ്പുഴയിൽ തിങ്കളാഴ്ച തുടക്കം. രാവിലെ 7.30ന്​ വയലാറിൽനിന്നും വലിയ ചുടുകാട് രക്തസാക്ഷിമണ്ഡപത്തിൽനിന്നും ആരംഭിക്കുന്ന നാടൻ കലാരൂപങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ പതാക, ദീപശിഖ ജാഥകൾ സമ്മേളനനഗറിൽ സംഗമിക്കും. രാവിലെ 10.30ന്​ ആലപ്പുഴ ടൗൺഹാളിൽ ചേരുന്ന പ്രതിനിധിസമ്മേളനം സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. ദേശീയ ജനറൽ സെക്രട്ടറി വിക്കി മഹേശ്വരി, പ്രസിഡന്‍റ്​ ശുഭം ബാനർജി, സി.പി.ഐ സംസ്ഥാന അസി. സെക്രട്ടറി സത്യൻ മൊകേരി തുടങ്ങിയവർ പങ്കെടുക്കും. വൈകീട്ട് അഞ്ചിന് ചേരുന്ന സാംസ്കാരിക സദസ്സ്​ സി.പി.ഐ ദേശീയ കൺട്രോൾ കമീഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. ചൊവ്വാഴ്ച രാവിലെ 10ന് വിദ്യാഭ്യാസ സെമിനാർ മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.