മാധ്യമപ്രവര്‍ത്തകനെ കൈയേറ്റം ചെയ്ത കേസിലെ പ്രതിയെ പിടികൂടി

ചെന്നിത്തല: കാരാഴ്മയില്‍ മാധ്യമപ്രവര്‍ത്തകനെ കൈയേറ്റം ചെയ്ത കേസിലെ പ്രതിയെ മാന്നാർ പൊലീസ് പിടികൂടി. മാതൃഭൂമി ആലപ്പുഴ യൂനിറ്റിലെ സബ് എഡിറ്റർ കാരാഴ്മ കിഴക്ക് കളയ്ക്കാട്ട് വീട്ടിൽ ജി. വേണുഗോപാലിനെ കൈയേറ്റം ചെയ്ത കേസിലെ പ്രതി കാരാഴ്മ കിഴക്ക് വെട്ടുകുളഞ്ഞിയില്‍ ഉണ്ണിബോസെന്ന വിനീഷ്‌കുമാറിനെയാണ്​(44) അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം. കാരാഴ്മയിലെ വ്യാജമദ്യത്തിനെതിരെ വാര്‍ത്ത നല്‍കിയതിനുള്ള പ്രതികാരമാണ് സംഭവത്തിന് പിന്നിലെന്ന് കരുതുന്നു. വിഷുദിവസമായ വെള്ളിയാഴ്ച കാരാഴ്മ കിഴക്ക് കാഴ്ചക്കണ്ടത്തില്‍ നില്‍ക്കുകയായിരുന്ന മാധ്യമ പ്രവര്‍ത്തകനുനേരെ അസഭ്യം വിളിച്ചു കൈയേറ്റം നടത്തുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.