ആലപ്പുഴ: പൊതുവിതരണ- ഉപഭോക്തൃ വകുപ്പിന്‍റെ നേതൃത്വത്തില്‍ കുടിശ്ശിക നിവാരണ യജ്ഞം നടത്തി. റേഷന്‍ വ്യാപാരികള്‍, മണ്ണെണ്ണ മൊത്ത വ്യാപാരികള്‍, മുന്‍ അരി മൊത്ത വ്യാപാരികള്‍ എന്നിവര്‍ സര്‍ക്കാറിലേക്ക് അടക്കാനുള്ള തുകയുടെ പിഴപ്പലിശ അദാലത്തിൽ ഒഴിവാക്കി. ആകെ 110 കേസില്‍ കിട്ടേണ്ട 9.56 കോടിയില്‍ 3.80 കോടി രൂപ അടക്കാന്‍ ഉത്തരവായി. പണമടക്കാത്ത ലൈസന്‍സികള്‍ക്കെതിരെ റവന്യൂ റിക്കവറി നടപടി സ്വീകരിക്കും. ഹാജരായ 13 ലൈസന്‍സികളില്‍ എട്ടുപേര്‍ക്ക് ഗഡുക്കളായി പിഴയൊടുക്കാനുള്ള അവസരം നല്‍കി. രണ്ട് കേസില്‍ പിഴത്തുക എഴുതിത്തള്ളി. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന കുടിശ്ശിക നിവാരണ യജ്ഞത്തിൽ പൊതുവിതരണ ഉപഭോക്തൃകാര്യ കമീഷണര്‍ ഡി. സജിത് ബാബു, ചീഫ് അക്കൗണ്ട്‌സ് ഓഫിസര്‍ വി. സുഭാഷ്, ജില്ല സപ്ലൈ ഓഫിസര്‍ എം.എസ്. ബീന, താലൂക്ക് സപ്ലൈ ഓഫിസര്‍മാര്‍ എന്നിവര്‍ അടങ്ങുന്ന കമീഷനാണ് കേസുകള്‍ പരിഗണിച്ചത്. പരിപാടികൾ ഇന്ന് ആലപ്പുഴ ടൗൺഹാൾ: എ.ഐ.എസ്.എഫ് സംസ്ഥാന സമ്മേളനം പ്രതിനിധിസമ്മേളനം -രാവിലെ 10.30 ആലപ്പുഴ ജില്ല ആസൂത്രണ സമിതി ഹാൾ: സമ്പൂർണ സാക്ഷരത പ്രഖ്യാപന വാര്‍ഷികം ജില്ലതല ഉദ്ഘാടനം-രാവിലെ 10.00 ആലപ്പുഴ ജില്ല പഞ്ചായത്ത് ഹാൾ: ആരോഗ്യവകുപ്പിന്‍റെ നേതൃത്വത്തിൽ സ്കാനിങ് സെന്‍റർ ഉടമകൾക്കായി സെൻഡിറ്റൈസേഷൻ പ്രോഗ്രാം -രാവിലെ 10.00 പുന്നപ്ര ഭദ്രകാളി ഘണ്ടാകർണസ്വാമി ക്ഷേത്രം: സർപ്പബലി -രാവിലെ 7.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.