വിഷു-ഈസ്റ്റർ ആഘോഷവും ഇഫ്താർ സംഗമവും

ആലപ്പുഴ: സ്​നേഹദീപം വയോജന കൂട്ടായ്മയുടെ നഗരസഭ അധ്യക്ഷ സൗമ്യ രാജ് ഉദ്ഘാടനം ചെയ്തു. ഇരവുകാട് ടെമ്പിൾ ഓഫ് ഇംഗ്ലീഷ് സ്കൂളിൽ നടന്ന ചടങ്ങിൽ സ്​നേഹദീപം കൂട്ടായ്മ ചെയർമാൻ ടി.പി. ഓമനക്കുട്ടൻ അധ്യക്ഷത വഹിച്ചു. നഗരസഭ ഉപാധ്യക്ഷൻ പി.എസ്.എം. ഹുസൈൻ മുഖ്യപ്രഭാഷണം നടത്തി. കൂട്ടായ്മയിലെ അംഗങ്ങൾക്ക് വിഷുക്കൈനീട്ടവും ഈസ്റ്റർ മധുരവും നോമ്പുകഞ്ഞിയും വിതരണം ചെയ്തു. എലെവി​‍ൻെറ ഗാനമേളക്കൊപ്പം വയോജന കൂട്ടായ്മയിലെ അംഗങ്ങളുടെ കലാപരിപാടിയും ഉണ്ടായിരുന്നു. കൗൺസിലർ രമ്യ സുർജിത്ത്, ടി.പി. അനിൽ ജോസഫ്, സി.ടി. ഷാജി, മഹേഷ്, ഷാജി കോയാപറമ്പിൽ എന്നിവർ സംസാരിച്ചു. (സ്​നേഹദീപം വയോജന കൂട്ടായ്മയുടെ നഗരസഭ അധ്യക്ഷ സൗമ്യ രാജ് ഉദ്ഘാടനം ചെയ്യുന്നു) apl snehadeepam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.