ചെങ്ങന്നൂര്‍: യു.ഡി.എഫ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എം.പി നയിക്കുന്ന കെ-റെയില്‍ വിരുദ്ധ ജനസമ്പര്‍ക്ക വാഹനജാഥ ഞായറാഴ്ച മുളക്കുഴ, വെണ്മണി പഞ്ചായത്തുകളില്‍ നടക്കുമെന്ന് ചെയര്‍മാന്‍ ജൂണി കുതിരവട്ടം, കണ്‍വീനര്‍ അഡ്വ. ഡി. നാഗേഷ് കുമാര്‍ എന്നിവർ അറിയിച്ചു. പദ്ധതിക്ക് സ്ഥലം ഏറ്റെടുക്കുന്ന ഭാഗങ്ങളിലെ ജനങ്ങളെ കൊടിക്കുന്നില്‍ നേരിട്ട് സന്ദര്‍ശിച്ച് അവരുമായി സംവദിക്കും. ഉച്ചക്ക് രണ്ടിന് പിരളശ്ശേരി എല്‍.പി സ്‌കൂളിനുസമീപം നടക്കുന്ന സമ്മേളനത്തില്‍ രാജീവ്ഗാന്ധി പഠനഗവേഷണ കേന്ദ്രം ഡയറക്ടര്‍ ചെറിയാന്‍ ഫിലിപ് ജാഥ ഉദ്ഘാടനം ചെയ്യും. വൈകീട്ട് 6.30ന് പുന്തലയില്‍ സമാപനസമ്മേളനം മുന്‍ മന്ത്രി ഷിബു ബേബി ജോണ്‍ ഉദ്ഘാടനം ചെയ്യും. ജില്ല യു.ഡി.എഫ് ചെയര്‍മാന്‍ സി.കെ. ഷാജി മോഹന്‍ അധ്യക്ഷത വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.