അന്ധകാരനഴി: പാലത്തിലൂടെയുള്ള ഗതാഗതത്തിനൊപ്പം പാലത്തിനടിയിലൂടെ വെള്ളത്തിന്‍റെ ഒഴുക്കും തടസ്സമില്ലാതാക്കുന്നു. അന്ധകാരനഴി വടക്കേ പാലം നിർമാണത്തിന് പൊഴിച്ചാലിൽ അടിച്ചിറക്കിയ മരക്കുറ്റികൾ നീക്കം ചെയ്തുതുടങ്ങി. മണ്ണുമാന്തി യന്ത്രത്തിന്റെ സഹായത്തോടെയാണ് കുറ്റികൾ നീക്കുന്നത്. സ്പിൽവേ പാലത്തിന്റെ അടിയിൽ അടിഞ്ഞുകൂടിയ നിർമാണാവശിഷ്ടങ്ങളും ജീർണിച്ച മത്സ്യബന്ധന ബോട്ടുകളുടെ അവശിഷ്ടങ്ങളും ഒഴുക്കിനെ തടസ്സപ്പെടുത്തുന്നതായാണ് മത്സ്യത്തൊഴിലാളികളുടെ പരാതി. തോപ്പുംപടി മുതൽ ആലപ്പുഴ വരെ തീരദേശപാതയെ ബന്ധിപ്പിക്കുന്നതാണ് അന്ധകാരനഴി പാലം. സൂനാമി ഫണ്ടുപയോഗിച്ച് 14 വർഷം മുമ്പാണ് ഹാർബർ എൻജിനീയറിങ് വിഭാഗത്തിന്റെ നേതൃത്വത്തിൽ നിർമാണം ആരംഭിച്ചത്. എന്നാൽ, പണിതുടങ്ങി വർഷങ്ങൾക്കുശേഷം നിർമാണം നിലച്ചു. നിരവധി പ്രക്ഷോഭങ്ങളുടെ ഫലമായാണ് പണി പുനരാരംഭിച്ചത്. പാലം തുറന്നുകൊടുക്കുന്നതോടെ തീരദേശത്തുകൂടി കെ.എസ്.ആർ.ടി.സി ബസുകളും സ്വകാര്യ ബസുകളും സർവിസ് നടത്തും. തീരദേശ വിനോദസഞ്ചാരത്തിനും ഈ പാത വഴിതുറക്കും. ചിത്രം പാലത്തിനടിയിൽ അവശേഷിച്ച ജീർണിച്ച മരക്കുറ്റികൾ മണ്ണുമാന്തിയന്ത്ര സഹായത്താൽ നീക്കംചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.