കായംകുളം: നഗരസഭ കെട്ടിടത്തിലെ കൗൺസിൽ ഹാളിന് മുകളിലെ സീലിങ് അടർന്നുവീണത് വിവാദമാകുന്നു. ബലക്ഷയമുള്ള കെട്ടിടത്തിൽ ഗുണനിലവാരമില്ലാത്ത നിർമാണം നടത്തിയതാണ് കാരണമെന്നാണ് ആക്ഷേപം. 80 ലക്ഷം രൂപയാണ് ലിഫ്റ്റ് ഉൾപ്പെടെയുള്ള ഹാൾ നവീകരണത്തിന് ചെലവഴിച്ചത്. കെട്ടിടത്തിന്റെ പുനരുദ്ധാരണത്തിന് 60 ലക്ഷവും ചെലവഴിച്ചിരുന്നു. നിർമാണം സംബന്ധിച്ച് വിജിലൻസ് അന്വേഷണ ആവശ്യവുമായി യു.ഡി.എഫ് പാർലമെന്ററി പാർട്ടി രംഗത്തുവന്നിട്ടുണ്ട്. 55 വർഷത്തെ പഴക്കമുള്ള ഇരുനില കെട്ടിടത്തിന്റെ മുകളിലാണ് പുതിയ കൗൺസിൽ ഹാൾ. കെട്ടിടത്തിന്റെ ബലവും കൗൺസിൽ ഹാളിന്റെ സുരക്ഷയും സംബന്ധിച്ച് ആധികാരികപഠനം അനിവാര്യമാണ്. പഴയ കെട്ടിടത്തിൽ ഇത്രത്തോളം തുകക്ക് നിർമാണ പ്രവർത്തനങ്ങൾക്ക് സാങ്കേതിക അനുമതി നൽകിയതും അന്വേഷിക്കണമെന്നും യു.ഡി.എഫ് ആവശ്യപ്പെട്ടു. പാർലമെന്ററി പാർട്ടി ലീഡർ സി.എസ്. ബാഷ, കൗൺസിലർമാരായ എ.ജെ. ഷാജഹാൻ, എ.പി. ഷാജഹാൻ, ബിധു രാഘവൻ തുടങ്ങിയവർ സംസാരിച്ചു. ചിത്രം: APLKY3NAGARASABHA സീലിങ് തകർന്നുവീണ കായംകുളം നഗരസഭ കൗൺസിൽ ഹാൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.