സിന്തറ്റിക് മയക്കുമരുന്നുമായി യുവാവ് പിടിയിൽ

ആലപ്പുഴ: കുറത്തികാട് നടന്ന മയക്കുമരുന്ന് വേട്ടയിൽ സിന്തറ്റിക് മയക്കുമരുന്നുമായി യുവാവ് പിടിയിലായി. കുറത്തികാട് കുരിക്കാലത്തറയിൽ വിവേകിനെയാണ് (22) ജില്ല പൊലീസ് മേധാവി ജി. ജയദേവിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘവും കുറത്തികാട് പൊലീസും ചേർന്ന് പിടികൂടിയത്. ഇയാളിൽനിന്നും 6 ഗ്രാം മയക്ക് മരുന്ന്​ പിടികൂടി. കായംകുളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ക്വട്ടേഷൻ സംഘത്തിൽനിന്നും മയക്കു മരുന്ന് വാങ്ങി വിവിധ സ്ഥലങ്ങളിൽ വിൽക്കാൻ കൊണ്ടുവന്നതാണെന്നും, ഗ്രാമിന് രണ്ടായിരം മുതൽ അയ്യായിരം രൂപ വരെ വിലയ്ക്കാണ് വിൽപന നടത്തുന്നതെന്നും ചോദ്യം ചെയ്യലിൽ ഇയാൾ പറഞ്ഞു. (ചിത്രം... വിവേക് APL CRIME

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.