വൃക്ഷത്തൈ ഉല്പാദനത്തിന്​ വിത്തിടീൽ

ചാരുംമൂട്: താമരക്കുളം ഗ്രാമപഞ്ചായത്തിൽ വൃക്ഷത്തൈ ഉല്പാദനത്തിന്റെ ഭാഗമായി വിത്തിട്ടു. ആറാം വാർഡിലെ ലെപ്രസി സാനറ്റോറിയം വളപ്പിലാണ് തൊഴിലുറപ്പ്‌ പദ്ധതിയിലൂടെ നടപ്പാക്കുന്ന നഴ്സറി ആരംഭിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി. വേണു വിത്തിടീൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം രജിത അളകനന്ദ അധ്യക്ഷത വഹിച്ചു. സാനറ്റോറിയം ആർ.എം.ഒ ഡോ. സ്മിത, പഞ്ചായത്ത് അംഗങ്ങളായ ദീപക്, തൻസീർ കണ്ണനാകുഴി, അനില തോമസ്, തൊഴിലുറപ്പ് എ.ഇ രേഷ്മ, ശാലിനി ബിനു തുടങ്ങിയവർ പങ്കെടുത്തു. ഫോട്ടോ താമരക്കുളം ഗ്രാമപഞ്ചായത്തിൽ വൃക്ഷത്തൈ ഉല്പാദനത്തിന്റെ ഭാഗമായുള്ള വിത്തിടീൽ പ്രസിഡന്റ് ജി. വേണു ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.