മിൽമ മേഖല യൂനിയന്‍ തെരഞ്ഞെടുപ്പ്​: ജില്ലയിൽ കോണ്‍ഗ്രസിന് വിജയം

അമ്പലപ്പുഴ: മിൽമ തിരുവനന്തപുരം മേഖല യൂനിയനിലേക്ക് ജില്ലയിൽ നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വിജയം. ചേർത്തല പള്ളിപ്പുറത്തുനിന്നുള്ള സി.കെ. പ്രഭുലചന്ദ്രൻ ,ഹരിപ്പാട് നിന്നുള്ള ആയാപറമ്പ് രാമചന്ദ്രൻ എന്നിവർ വിജയിച്ചു. വനിത പ്രതിനിധിയായി ആലയിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട ശാന്തകുമാരിയുടെ വിജയം പ്രഖ്യാപിച്ചില്ല. ഇത് കോടതിയുടെ പരിഗണനയിലാണ്. ജില്ലയിലെ 236 ക്ഷീരസംഘങ്ങളിൽ നിന്നുള്ള ഭാരവാഹികളാണ് പുന്നപ്രയിൽ നടന്ന മത്സരത്തിൽ വോട്ടു ചെയ്തത്. സി.കെ. പ്രഭുലചന്ദ്രന് 118 ഉം ആയാപറമ്പ് രാമചന്ദ്രന് 112 ഉം വോട്ടു ലഭിച്ചു. തിരുവനന്തപുരം മേഖല യൂനിയനിന് കീഴിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഇന്നലെയാണ് മത്സരം നടന്നത്. കോൺഗ്രസ് പ്രവർത്തകർ പുന്നപ്രയിൽ ആഹ്ലാദ പ്രകടനവും നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.