നഗരത്തിൽ മിന്നിത്തിളങ്ങി ഹൈമാസ്റ്റ്​ ലൈറ്റുകൾ

lead 15 ലൈറ്റുകളാണ് സ്ഥാപിച്ചത്​ ആലപ്പുഴ: നഗരസഭപരിധിയിലെ 15 കേന്ദ്രങ്ങളില്‍ പുതിയ ഹൈമാസ്റ്റ്​ ലൈറ്റുകള്‍ സ്ഥാപിച്ചു. നഗരസഭ സത്രം കോംപ്ലക്സ്, ഇരവുകാട് ക്ഷേത്രത്തിനുസമീപം, കാളാത്ത് പട്ടമുക്ക്, നെഹ്​റുട്രോഫി സ്റ്റാർട്ടിങ്​ പോയന്‍റിന്‍റെ കിഴക്കേക്കര, മാമ്മൂട് ജങ്​ഷന്‍, ടൈനി ടോട്സ് ജങ്​ഷന്‍, ചാത്തനാട് കോളനി, മള്‍ഗര്‍ ജങ്​ഷന്‍, പഴവീട് അത്തിത്തറ ക്ഷേത്രം, മസ്താന്‍ പള്ളി, ബീച്ച് നവയുഗം ജങ്​ഷൻ, സ്​റ്റേഡിയം ആയുര്‍വേദ ആശുപത്രിക്ക് സമീപം, പടിഞ്ഞാറേ പള്ളി, മുല്ലക്കല്‍ ക്ഷേത്രത്തിന്​ സമീപം, ബാപ്പു വൈദ്യര്‍ വടക്ക് റെയിൽവേ ക്രോസിനുസമീപം എന്നിവിടങ്ങളിലാണ് ഹൈമാസ്റ്റ്​ സ്ഥാപിച്ചത്. ആകെ 30 ലക്ഷം രൂപ അടങ്കല്‍ വകയിരുത്തി 15 ലൈറ്റുകളാണ് സ്ഥാപിച്ചത്​. നഗരസഭ സത്രം കോംപ്ലക്സില്‍ നഗരസഭാധ്യക്ഷ സൗമ്യരാജ് ഉദ്ഘാടനം നിർവഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ ബിന്ദുതോമസ്, ആര്‍. വിനിത, കക്ഷിനേതാക്കളായ റീഗോരാജു, എം.ആര്‍. പ്രേം, സലിം മുല്ലാത്ത്, എം.ജി. സതീദേവി, കൗണ്‍സിലര്‍മാരായ കെ.കെ. ജയമ്മ, ലിന്‍റ ഫ്രാന്‍സിസ്, രമ്യ സുര്‍ജിത്, ബി. അജേഷ്, ഹെലന്‍ ഫെര്‍ണാണ്ടസ്, മോനിഷ, കെ.ബാബു എന്നിവര്‍ സംസാരിച്ചു. APL hymax light ആലപ്പുഴ നഗരസഭ സത്രം കോംപ്ലക്സില്‍ സ്ഥാപിച്ച ഹൈമാസ്റ്റ്​ ലൈറ്റിന്‍റെ ഉദ്​ഘാടനം നഗരസഭാധ്യക്ഷ സൗമ്യരാജ് നിർവഹിക്കുന്നു കൃഷിനശിച്ച പാടങ്ങൾ മന്ത്രി സന്ദർശിക്കണം-കർഷക ഫെഡറേഷൻ നെടുമുടി: കനത്തമഴയിൽ കുട്ടനാട്ടിൽ കതിരണിഞ്ഞ നെൽച്ചെടികൾ മുഴുവനായി നിലം​പൊത്തിയ പാടശേഖരങ്ങളിൽ കൃഷിമന്ത്രി സന്ദ​ർശനം നടത്തണമെന്ന്​ നെടുമുടിയിൽ ചേർന്ന കേരള സംസ്ഥാന നെൽ-നാളികേര കർഷക ഫെഡറേഷൻ സംസ്ഥാന നേതൃയോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് ബേബി പാറക്കാടൻ ഉദ്​ഘാടനം ചെയ്തു. സംസ്ഥാന വർക്കിങ്​ പ്രസിഡന്റ് ആൻറണി കരിപ്പാശ്ശേരി അധ്യക്ഷത വഹിച്ചു. കെ.ശിവരാജൻ നായർ, മാത്യു ചാക്കോ, രാജൻ മേപ്രാൽ, ചാക്കോ താഴ്ചയിൽ, ഹക്കീം രാജാ, പി.ടി. രാമചന്ദ്രൻ നായർ എന്നിവർ സംസാരിച്ചു. വൈദ്യുതി മുടങ്ങും ആലപ്പുഴ: ടൗൺ സെക്​ഷൻ പരിധിയിലെ ശാന്തി, ആക്സിസ് ബാങ്ക്, കാർമൽ, പഴവങ്ങാടി, രാജ രാജേശ്വരി, എസ്.ബി.ഐ എ.ഡി.ബി, കെ.കെ.എൻ പ്ലാസ എന്നീ ട്രാൻസ്​ഫോർമറുകളുടെ പരിധിയിൽ വെള്ളിയാഴ്ച രാത്രി 9.30 മുതൽ ശനിയാഴ്ച രാവിലെ 6.00 വരെ വൈദ്യുതി മുടങ്ങും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.