നായ്​ശല്യം രൂക്ഷം; പ്രദേശവാസികൾ ഭീതിയിൽ

വടുതല: അരൂക്കുറ്റി പഞ്ചായത്തിൽ നായ്​ശല്യം രൂക്ഷം. പഞ്ചായത്തിലെ രണ്ട്, മൂന്ന് വാർഡുകളിലെ ജനം ഭീതിയിൽ. ഹിദായത്ത് പരിസരങ്ങളിലുള്ള ആറോളം പേരാണ്​ കഴിഞ്ഞ ദിവസങ്ങളിൽ നായുടെ കടിയേറ്റ് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്. പകൽ സമയങ്ങളിലാണ് നായുടെ ആക്രമണം. മുറ്റം വൃത്തിയാക്കി​ക്കൊണ്ടിരുന്ന ഒരു സ്ത്രീയെ നായ്​ പിറകിൽ വന്നാക്രമിച്ചു. ഓടിക്കാനെത്തിയ ഭർത്താവിനെയും നായ്​ ആക്രമിച്ചു. പള്ളിയിലേക്ക് നടന്നുപോയ റിട്ട. അധ്യാപകനെ പിന്നിൽനിന്ന്​ വന്ന നായ്​ കടിച്ച്​ ആശുപത്രിയിൽ ചികിത്സ തേടി. പേബാധയുള്ള നായ്ക്കളുടെ ആക്രമണം ഭയന്ന് പ്രദേശവാസികൾ പഞ്ചായത്തിൽ പരാതി നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.