വജ്രജൂബിലി ഫെലോഷിപ് കലാപരിശീലന ക്ലാസ്

ചാരുംമൂട്: കേരള സാംസ്കാരിക വകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ചേർന്ന്​ നടത്തുന്ന രണ്ടാമത് വജ്രജൂബിലി ഫെലോഷിപ് കലാപരിശീലന ക്ലാസുകളുടെ ഭരണിക്കാവ്‌ ബ്ലോക്ക്തല പരിപാടി പ്രസിഡന്‍റ്​ എസ്. രജനി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ്​ സിനുഖാൻ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷ കെ. സുമ, ബി.ഡി.ഒ ദിൽഷാദ്, ജില്ല കോഓഡിനേറ്റർ എസ്. ഹരിചന്ദന, കൺവീനർ ആർ. അരുൺരാജ്, മോഹിനിയാട്ടം ഫെലോഷിപ് കലാകാരി അഞ്ജന ആർ. കൃഷ്ണൻ എന്നിവർ പങ്കെടുത്തു. ഫോട്ടോ: വജ്രജൂബിലി ഫെലോഷിപ് കലാപരിശീലന ക്ലാസുകളുടെ ഭരണിക്കാവ്‌ ബ്ലോക്ക് പരിപാടി പ്രസിഡന്റ് എസ്. രജനി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.