മുരളിമുക്ക്-പയ്യം പള്ളി റോഡ്​ നിർമാണത്തിന് തുടക്കം

അമ്പലപ്പുഴ: റീബിൽഡ് കേരള പദ്ധതിയിൽ 64 ലക്ഷം രൂപ ചെലവിൽ പൂർത്തിയാക്കുന്ന മുരളിമുക്ക്- പയ്യം പള്ളി റോഡ്​ നിർമാണം എച്ച്. സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് 11ാo വാർഡിൽ 840 മീറ്റർ നീളത്തിലും മൂന്ന്​ മീറ്റർ വീതിയിലും പൂർത്തിയാക്കുന്ന റോഡിൽ രണ്ടു കലുങ്കും നിർമിക്കും. പഞ്ചായത്ത് പ്രസിഡന്‍റ്​ എസ്. ഹാരിസ് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത്​ അംഗം പി. അഞ്ജു, ബ്ലോക്ക് പഞ്ചായത്ത്​ അംഗം വി. അനിത, പഞ്ചായത്ത്​ അംഗം പ്രജിത് കാരിക്കൽ, സി.പി.എം ഏരിയ സെക്രട്ടറി എ. ഓമനക്കുട്ടൻ, സി. ഷാംജി, ഡി. ദിലീഷ് എന്നിവർ സംസാരിച്ചു. പഞ്ചായത്ത്​ അംഗം ലേഖമോൾ സനിൽ സ്വാഗതം പറഞ്ഞു. ചിത്രം... മുരളിമുക്ക്-പയ്യം പള്ളി റോഡ്​ നിർമാണോദ്ഘാടനം എച്ച്. സലാം എം.എൽ.എ നിര്‍വഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.