കായംകുളത്ത് ബുധനാഴ്ച തോറും കുടുംബകോടതി സിറ്റിങ്​

കായംകുളം: കായംകുളം കേന്ദ്രീകരിച്ച് കുടുംബകോടതി സിറ്റിങ്​ തുടങ്ങി. ഇനി ബുധനാഴ്ച തോറും മാവേലിക്കര കുടുംബകോടതി ജഡ്​ജി​ കേസുകൾ കേൾക്കാനും തീർപ്പാക്കാനുമായി കായംകുളത്ത് എത്തും. കേസുകൾക്ക് പരിഹാരം തേടി ആലപ്പുഴയിലും മാവേലിക്കരയിലും പോയിരുന്നവർക്കാണ് ക്യാമ്പ് സിറ്റിങ്​ ആശ്വാസമാകുന്നത്. അഭിഭാഷകർക്കും ഇത് സൗകര്യമാകും. ബാർ അസോ. ഹാളിലെ ഇ-ലൈബ്രറിയിലാണ് ക്യാമ്പ് സിറ്റിങ്​. കായംകുളത്തെ കോടതികളുടെ ചരിത്രത്തിൽ ആദ്യമായാണ് പുതിയ കോടതിയുടെ ക്യാമ്പ് സിറ്റിങ്​. സംസ്ഥാന രൂപവത്​കരണത്തിന് മുമ്പുതന്നെ കോടതികൾ പ്രവർത്തിച്ചിരുന്നെങ്കിലും കാലോചിത വികസനം ഉണ്ടായിരുന്നില്ല. ഒരു നൂറ്റാണ്ട് മുമ്പ് കൃഷ്ണപുരം മുൻസിഫ് കോടതിയിലൂടെയാണ് നിയമസംവിധാനത്തിന് തുടക്കം. പിന്നീട് ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി നിലവിൽവന്നു. കൃഷ്ണപുരം മുൻസിഫ് കോടതിയാണ് പിന്നീട് കായംകുളം മുൻസിഫായത്. ഒരു നൂറ്റാണ്ടിന് ശേഷം ആദ്യമായി ലഭിക്കുന്ന സംവിധാനമാണ് കുടുംബകോടതി. താലൂക്ക് ആസ്ഥാനമല്ല എന്നതാണ് കോടതി വികസനത്തിന് പ്രധാനമായും തടസ്സമായത്. ആലപ്പുഴ കുടുംബകോടതി ജഡ്​ജി സി.കെ. മധുസൂദനൻ കുടുംബകോടതി സിറ്റിങ്​ ഉദ്ഘാടനം ചെയ്തു. ബാർ അസോ. പ്രസിഡന്‍റ്​ അഡ്വ. രമണൻപിള്ള അധ്യക്ഷതവഹിച്ചു. കായംകുളം മുൻസിഫ് ഷാനവാസ്, ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് അമൃത, ബാർ അസോ. സെക്രട്ടറി അഡ്വ. സജീബ് തവക്കൽ, അഭിഭാഷകരായ ഉണ്ണി ജെ.വാര്യത്ത്, സജീവ്, അഷ്റഫുദ്ദീൻ, ജൂബി കെ.മറിയം, അൻസാരി, ഗീത, രഘു, സുരേഷ് തുടങ്ങിയവർ സംസാരിച്ചു. ചിത്രം:APLKY1COURT ആലപ്പുഴ കുടുംബകോടതി ജഡ്​ജി സി.കെ. മധുസൂദനൻ കായംകുളത്ത് കുടുംബകോടതി സിറ്റിങ്​ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.