ചേർത്തല: കണിച്ചുകുളങ്ങരയിലെ ഹോട്ടലിൽ ഭക്ഷണത്തിന് അമിതവില ഈടാക്കിയെന്ന പി.പി. ചിത്തരഞ്ജൻ എം.എൽ.എയുടെ പരാതിയെത്തുടർന്ന് ചേർത്തല താലൂക്കിലെ 24 ഹോട്ടലുകളിൽ സപ്ലൈ ഓഫിസറുടെ നേതൃത്വത്തിൽ പരിശോധന നടത്തി. 13 ഹോട്ടലുകളിൽ ക്രമക്കേട് കണ്ടെത്തിയതിനെത്തുടർന്ന് നടപടിക്ക് താലൂക്ക് സപ്ലൈ ഓഫിസർ ആർ. ശ്രീകുമാരൻ ഉണ്ണി കലക്ടർക്ക് റിപ്പോർട്ട് നൽകി. ചേർത്തല നഗരസഭ, വയലാർ, പട്ടണക്കാട് പഞ്ചായത്തുകളിലെ ഹോട്ടലുകളിലാണ് പരിശോധന നടത്തിയത്. ഭക്ഷണത്തിന് വില കൂടുതലുള്ള എട്ട് ഹോട്ടലുകൾ, വിലവിവര പട്ടിക പ്രദർശിപ്പിക്കാത്ത നാല് ഹോട്ടൽ, ലൈസൻസില്ലാത്ത ഒന്ന് എന്നിവക്കെതിരെയാണ് റിപ്പോർട്ട് നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.